കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khmhsvalakulam (സംവാദം | സംഭാവനകൾ) ('കൂട്ടുകാരെ, മരങ്ങളെല്ലാം നാം വെട്ടിനശിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂട്ടുകാരെ, മരങ്ങളെല്ലാം നാം വെട്ടിനശിപ്പിച്ചില്ലേ? കാടുകളെല്ലാം തീ വെച്ചില്ലേ? ഇനിയെങ്ങനെയാണ് ഈ ഭൂമി സുദൃഢമാവുക? നമുക്കീ ഭൂമിയെ എങ്ങനെ സുന്ദരമാക്കാനാവും?...

   ഭംഗിയുള്ള, പച്ചപ്പുള്ള, കാടും മേടും നിറഞ്ഞു നിന്നുള്ളൊരു ഭൂമി ആയിരുന്നല്ലോ അന്ന്,...                               ഇന്ന് അത്യാഗ്രഹികളായ മനുഷ്യർ എല്ലാം നശിപ്പിച്ചു. ഭൂമിക്ക് ജലം കിട്ടാതെ ദാഹിച്ചു വലയുകയാണിപ്പോൾ...
   കോൺക്രീറ്റ് ചെയ്ത വീടും പോരാത്തതിന് ഇന്റർലോക്കുള്ള മുറ്റവും...നിലം പതിച്ച മലകളും മാഞ്ഞു പോയ താഴ്‌വരകളും...ഇനിയെങ്ങനെയാണ് ഈ ഭൂമി സുദൃഢമാവുക? 
  നമുക്കീ ഭൂമിയെ എങ്ങനെ സുന്ദരമാക്കാനാവും?... 
  ഇനിയൊരു വരൾച്ചക്ക് മുമ്പേ ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറ എന്തുചെയ്യും?... 
 ഓസോണിനും  ജലത്തിനുമെല്ലാം കരുതൽ അത്യാവശ്യമാണ്.. പ്ലാസ്റ്റിക്ക്  വർജ്ജിക്കുകയും വേണം.. മരം മുറിക്കാൻ ആയുധമേന്തി നിൽക്കുമ്പോൾ അടുത്ത  തലമുറയെന്നൊരു ചിന്ത വേണം... ജെസിബി.യുടെയും ഡ്രില്ലറിന്റെയും രൂപത്തിൽ ഭൂമിയെന്ന മഹാ ദേവതയുടെ നെഞ്ച് പിച്ചിച്ചീന്തി രക്തം ഊറ്റിക്കുടിക്കുന്ന നാം ഒന്നോർക്കണം,ഇത് നാശത്തിന്റെ  അഗാധ ഗർത്തത്തിലേക്കുള്ള കൂപ്പു കുത്തലാണ്...
 'പ്രകൃതി'യെന്നൊരു വരദാനത്തെ കരുതലോടെ മാത്രം ഉപയോഗപ്പെടുത്തണം..
 " ഈ ഭൂമിയിൽ ഓരോ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമുള്ളത് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്.പക്ഷേ, അത്യാഗ്രഹത്തിനുള്ളതില്ല " എന്ന ഗാന്ധിമഹത് വചനം ഞാൻ സ്മരിക്കട്ടെ... 
  അല്പം ചിന്തിക്കൂ,     വായു,ജലം,മരം,മണ്ണ് എന്നിവ തന്നെയാണ് 'പ്രകൃതി',...അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു....