സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നമുക്ക് നാം തന്നെ തുണ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് നാം തന്നെ തുണ


ഒരിടത്തൊരു രാജാവുണ്ടായിരുന്നു. വിക്രമാദിത്യൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ റാണി വിലോചനയും മക്കളായ രാജകുമാരൻ അനന്തനും രാജകുമാരി വിമലയും രാജാവിനോടൊപ്പം സന്തോഷമായി രാജഭരണം നടത്തിവരികയായിരുന്നു. പ്രജകൾക്കെല്ലാം അദ്ദേഹത്തിന്റെ ഭരണത്തിൽ വളരെ സന്തുഷ്ടരായിരുന്നു. അങ്ങേനെയിരിക്കെ ഒരിക്കൽ രാജാവ് കാട്ടിൽ നായാട്ടിനു പോയി. നായാട്ട് കഴിഞ്ഞു വന്നു കുറച്ചു ദിവസം കഴിഞ്ഞു രാജാവിന് പെട്ടെന്ന് ഒഎസ് മഹാവ്യാധി പിടിപെട്ടു. ഒരുപാടു വൈദ്യന്മാർ ചികിൽസിച്ചെങ്കിലും ഫലം കണ്ടില്ല. രാജാവ് മരിച്ചുപോകും എന്ന അവസ്ഥായായ്. അങ്ങനെയിരിക്കെ രാമൻ എന്നൊരു വൈദ്യൻ രാജാവിനെ ചികിൽസിക്കാൻ എത്തി. പേരുകേട്ട പല വൈദ്യന്മാരും തോറ്റിടത് ഇയാൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് രാജകുടുംബവും പ്രജകളും ഒരുപോലെ ആകാംക്ഷയിലായി. രാമൻ വൈദ്യൻ റാണിയോടും മറ്റുള്ളവരോടും രാജാവിനെ സ്പർശിക്കാൻ പാടില്ലെന്നും ഇത് പകർച്ചവ്യാധിയാണെന്നും പറഞ്ഞു. പക്ഷെ രാജാവിന്റെയും പ്രജകളുടെയും നന്മയെ കരുതി എല്ലാവരും രാജ്യകാര്യങ്ങൾ എല്ലാം മാറ്റിവച്ചു രാജാവിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. എല്ലാവരുടെയും പ്രാർത്ഥന ഈശ്വരൻ കേട്ടു. അധികം വൈകാതെ രാജാവിന്റെ അസുഖം മാറുകയും അദ്ദേഹം വീണ്ടും മികച്ച രീതിയിൽ രാജഭരണം കാഴ്ചവക്കുകയും ചെയ്തു

അനാമിക എസ്
4 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ