ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേക്കു വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്കു വേണ്ടി
          നമ്മളെന്താണോ ഇന്ന് ചെയ്യുന്നത്, അതാണ് നമ്മുടെ നാളെ "വിതക്കുന്നതേ നമുക്ക് കൊയ്യാനാകൂ"എന്ന പഴഞ്ചൊല്ല് സാരം. ലോകമൊന്നാകെ ഭയക്കുന്ന കൊറോണ വൈറസിനെ നാളെയൊരുനാൾ നമുക്ക് ഇല്ലാതാക്കണമെങ്കിൽ   അതിനു വേണ്ടി നാം ഇന്ന് ചിലത് ചെയ്യേണ്ടിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയും പോലീസും അധികാരികളുമൊക്കെ ചേ‍ർന്ന് ബോധവത്കരിക്കുന്നത് ഇതിനുവേണ്ടിയാണ് .ഈയൊരു ലക്ഷ്യം കൈവരിക്കാൻ വേണ്ടി മാത്രം.തുടർച്ചയായി കൈകൾ ശുദ്ധീകരിക്കുന്നതിലൂടെയും സാമൂഹിക ഇടപെടലുകൾ കുറയ്ക്കുന്നതിലൂടെയും മാസ്ക്കും ഗ്ലാസും ശരിയായി ഉപയോഗിക്കുന്നതിലൂടെയും നമുക്ക് നമ്മെതന്നെ സ്വയം കൊറോണയിൽ നിന്ന് അകറ്റി നിർത്താം. ഇതിനു വിപരീതമായി പരസ്യമായി തുമ്മുക, ചുമയ്ക്കുക തുടങ്ങിയ തെറ്റായ പ്രവണതകൾ പ്രകടിപ്പിക്കുകയും അധികാരികളെയും പോലീസിനെയുെം ധിക്കരിക്കുക വഴി നാം നമ്മെതന്നെയാണ് അപകടപ്പെടുത്തുന്നത്. അങ്ങനെ ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള സാധ്യതകൾക്ക് വിലങ്ങുതടിയാവുകയാണ് നാം അതിനാൽ സാഹചര്യം മുൻനിർത്തി നാം സ്വയം മുൻകരുതൽ എടുക്കുക, നമുക്കും സമൂഹത്തിനും നാടിനും വേണ്ടി.
റാഷിദ
8 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം