ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

 എത്രയോ സുന്ദരം എന്റെ ഗ്രാമം
 പച്ചപ്പിൽ മുങ്ങിയ സുവർണ്ണ ഗ്രാമം
 പൂക്കളും മരങ്ങളുംനിറഞ്ഞു നിൽക്കുന്ന
 പുണ്ണ്യ പൂങ്കാവന സമൃദ്ധ ഗ്രാമം

 ഇടയ്ക്കിടയ്ക്കായി വീടുകളും
 കാടുകളും മരങ്ങളും
 പ്രഭാതത്തിലെ സൂര്യനും
 രാത്രിയിലെ ചന്ദ്രനും
 സുന്ദരമാക്കുന്ന എന്റെ ഗ്രാമം

കുന്നിനിടയിലൂടെ ഒഴുകുന്ന നദികളും
കളകളം ഒഴുകുന്ന അരുവികളും
 അതിനിടയിൽ ചിലയ്ക്കുന്ന പക്ഷികളും
 നദികളിൽ തുള്ളിക്കളിക്കുന്ന മീനുകളും നിറഞ്ഞ സുന്ദരാമാമീ എന്റെ ഗ്രാമം

 കാടിനിടയിലൂടെ ഓടുന്ന മൃഗങ്ങളും
 അവയുടെ ശബ്ദവും എന്തു ഭംഗി
 നീലാകാശത്തെ മനോഹരമാക്കുന്ന
 വാർമഴവില്ലും കുടികൊള്ളുന്ന എന്റെ ഗ്രാമം

 എത്രയോ സുന്ദരം എന്റെ ഗ്രാമം
 പാവനമായ പുണ്ണ്യ ഗ്രാമം

അനഘ എസ് ഡബ്ല്യൂ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത