ഡി. വി. എൽ. പി. എസ്സ്. പാവല്ല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
മാർച്ച് 31 ന് പരീക്ഷയും കഴിഞ്ഞ് സ്കൂൾ അടക്കുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ. എന്തിനെന്നോ!!!! അമ്മൂമ്മയുടെ വീട്ടിൽ പോകുവാൻ. അവിടെ ധാരാളം സ്ഥലം ഉണ്ട്. ഒരുപാട് കൂട്ടുകാരുണ്ട്. എല്ലാവരും ചേർന്ന് മതിയാവോളം കളിക്കും. സൈക്കിൾ ചവിട്ടും. മാങ്ങ പറിച്ച്, ഉപ്പും മുളകും ചേർത്ത് കഴിക്കും. ഇതെല്ലാം സ്വപ്നം കണ്ട് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പരീക്ഷ കഴിയും മുൻപ് സ്കൂൾ അടച്ചത്. എനിക്ക് സന്തോഷമായി. കളിക്കാൻ ഒരുപാട് സമയം കിട്ടുമല്ലോ.... പിന്നീടാണ് നമുക്കിടയിൽ കടന്നു വന്ന കൊറോണ എന്ന മഹാമാരിയെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. രോഗം വരാതിരിക്കണമെങ്കിൽ നാം എല്ലാവരിൽ നിന്നും അകലം പാലിക്കണം എന്ന് എനിക്ക് മനസ്സിലായി. പിന്നെയുളള ദിവസങ്ങൾ വീട്ടിൽതന്നെ. എൻറെ സ്വപ്നങ്ങളെല്ലാം വെറുതെയായി. എങ്കിലും ഞാൻ ചെറിയ ചെറിയ നേരംപോക്കുകളിൽ ഏർപ്പെട്ടു. കഥകൾ വായിച്ചു, ചിത്രം വരച്ചു. അപ്പോഴാണ് ടീച്ചർ വിളിക്കുന്നത്. അക്ഷരവൃക്ഷം പദ്ധതിയെക്കുറിച്ചും കുട്ടികളുടെ സൃഷ്ടികളെക്കുറിച്ചും പറഞ്ഞതനുസരിച്ച് ഞാൻ ആലോചിച്ചപ്പോൾ എൻറെ അനുഭവങ്ങൾ തന്നെ ഇവിടെ പങ്കുവയ്ക്കാമെന്ന് തീരുമാനിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ