ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ശുചിത്വം നല്ലശീലം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44307 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം നല്ലശീലം

ഒരു ദിവസം കളിക്കാൻ പോയിട്ടുവന്ന അപ്പു പലഹാരം കഴിക്കുന്നത് കണ്ട് അവൻ്റെ അമ്മ അവനോട് പറഞ്ഞു. കൈയും മുഖവും കഴുകാതെയാണോ..? പലഹാരം കഴിക്കുന്നത് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നുകൂടാൻ ഇടയുണ്ട്കൈ കഴുകാതെ ആഹാരം കഴിച്ചാൽ അവ ഉള്ളിലെത്തും.ഇതു കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അപ്പു പലഹാരം തിന്നുകൊണ്ടേയിരുന്നു.ചിലപ്പോഴൊക്കെ അവൻ അങ്ങനെയാണ് കൈ കഴുകാതെ ഭക്ഷണം കഴിക്കും. അച്ഛനും അമ്മയും അവനെ വഴ്ക്ക് പറയാറുമുണ്ട്.അവനതൊന്നും അനുസരിക്കാറില്ല.ഒരു ദിവസം അപ്പുവിന് ആഹാരം കഴിക്കാൻ പറ്റുന്നില്ല.കാര്യം എന്താണെന്നു ചോദിച്ചപ്പോൾ വയറുവേദനയാണെന്നു പറഞ്ഞു.അവർ പെട്ടന്നുതന്നെ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ പരിശോധിച്ച് മരുന്നു കൊടുത്തു.എന്നാൽ അതിലൊന്നും അപ്പുവിന് സുഖമായില്ല.ഇതിനു മുമ്പ് ഒന്നുരണ്ടു തവണ വയറുവേദന വന്നപ്പോൾ മരുന്ന് കഴിച്ച് മാറിയതാണ് എന്നാൽ ഇപ്പോൾ മാറുന്നതേയില്ല അമ്മ ഡോക്ടറോട് പറഞ്ഞു ഓരോദിവസവും വയറുവേദന കൂടി കൂടി വന്നു.അവസാനം പനിയും വിറയലും വന്നു. അവന് അഹാരം പോയിട്ട് വെള്ളം പോലും കുടിക്കാൻ പറ്റാത്ത് അവസ്ഥയായി.ഒരു ദിവസം അപ്പു ഡോക്ടറോട് ചോദിച്ചു എനിക്ക് എങ്ങനെയാണ് ഈ അസുഖം വന്നത്..? ഡോക്ടർ പറഞ്ഞു നിൻ്റെ ശരീരത്തിൽ വൈറസ് ബാധിച്ചിരിക്കുകയാണ്. നീ കൈ കഴുകാതെ ആഹാരം കഴിച്ചതിലൂടെ കിട്ടിയതാണ്.ഇതു കേട്ട അപ്പുവിന് പേടിയായി.എന്നെ രക്ഷിക്കണം എന്ന് അവൻ കരഞ്ഞു പറഞ്ഞു.നിസാരം എന്നു വിചാരിച്ചത് ഇത്രയും വലിയ കുഴപ്പമാകുമെന്ന് അന്നാണ് അപ്പുവിന് മനസിലായത്.ഒരുപാട് ചികിൽസകളൊക്കെ ചെയ്ത് അസുഖം മാറി വീട്ടിലെത്തിയ അപ്പു പിന്നെ സോപ്പുപയോഗിച്ച് കൈ കഴുകിയതിനു ശേഷമേ ആഹാരം കഴിക്കുകയുള്ളു.അങ്ങനെ ശുചിത്വം നല്ല ശീലമാണെന്ന് അപ്പുവിന് മനസ്സിലായി.

ആർദ്ര B V
4 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ