സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ഒരിടത്ത് ധർമപുരം എന്ന ഗ്രാമത്തിൽ കിട്ടുവും മിട്ടുവും എന്ന വ്യക്തികൾ ഉണ്ടായിരുന്നു. ഇവർ അയൽവാസികളായിരിന്നു. കിട്ടുവും കുടുംബവും വൃത്തിയുള്ളവരായിരിന്നു. ഇവർ എന്നും വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു . പക്ഷെ മിട്ടുവും കുടുംബവും വൃത്തി അത്ര ഇല്ലാത്തവരായിരുന്നു. ഒരു ദിവസം മഴ വരാൻ പോയപ്പോൾ കിട്ടു മിട്ടുവിനോട് പറഞ്ഞു: മിട്ടു നിങ്ങളുടെ വീട്ടിലെ പിന്നാംപുറത്ത് നിറയെ പാത്രങ്ങൾ തുറന്നു കിടക്കുന്നു. അത് അടച്ചുവയ്ക്കണം. അല്ലെങ്കിൽ മഴ വരുന്ന സമയത്ത് ജലം കെട്ടികിടക്കും. അങ്ങനെ വല്ല അസുഖങ്ങൾ വരും. മിട്ടു അത് ഒന്നും ഗൗനിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞു ആ ജലത്തിൽ പ്രാണികൾ മുട്ടയിട്ടു. കുറച്ചു നാൾ കഴിഞ്ഞു മിട്ടുവിന് ഒരു പനി. അവർ ആശുപത്രിയിലെത്തി. ഡോക്ടർ ഒരു ചെക്ക് അപ് ചെയാൻ പറഞ്ഞു. അതിന്റെ റിസൽട്ട് വന്നപ്പോൾ ഡോക്ടർ ഞെട്ടി. *ഇതുവരെയും കാണാൻ കഴിയാത്ത ഒരു പനി.*ഡെങ്കിപ്പനി * ഡോക്ടർ മിട്ടുവിന്റെ ബന്ധപ്പെട്ടവരേ വിളിച്ചു കാര്യം പറഞ്ഞു. എല്ലാർക്കും വലിയ വിഷമം തോന്നി. പിന്നെ കുറെ ഡോക്ടർമാരുടെ സാഹസികമായ പ്രയത്നങ്ങൾ വച്ച് മിട്ടുവിൻറ മാരകമായ ഡെങ്കിപ്പനി മാറി.എല്ലാർക്കും സന്തോഷം ആയി.മിട്ടു ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഡോക്ടർപറഞ്ഞു:മിട്ടു ,നിനക്ക് ഈ പനി വന്നതിനു കാരണം ഇയാൾക്ക് ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. താൻ ഇനി മുതൽ ശുചിത്വതിന് പ്രധാന്യം നൽകണം. കഥ യുടെ സാരം ശുചിത്വം പ്രധാനം. എവിടെയും ശുചിത്വം ഉറപ്പുവരുത്തണം.

സൈറ സാജൻ
6D സെൻറ് റോക്സ് ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ