സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/Details

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15037 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്‌.

സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട്‌ ജില്ലയിൽ എയ്ഡഡ്‌ സ്കൂൾ എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്‌ ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ്‌ പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്‌. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക്‌ സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്‌.