എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SCVLPS (സംവാദം | സംഭാവനകൾ) ('ഞങ്ങൾ കുട്ടികൾക്ക് ഈ വർഷം നേരത്തെ തന്നെ സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങൾ കുട്ടികൾക്ക് ഈ വർഷം നേരത്തെ തന്നെ സ്കൂൾ അടച്ചു. വേനലവധിക്കാലം നേരത്തെ എത്തി. പക്ഷെ എന്തു ചെയ്യാൻ പുറത്തിറങ്ങാനോ കളിക്കാനോ പറ്റാത്ത അവസ്ഥ. കാരണം കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തു വ്യാപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തു മാത്രമല്ല ലോകംമുഴുവൻ കൊറോണവൈറസ് ഭീഷണിയിലാണ്. ചൈനയിൽ നിന്നാണ് കൊറോണവൈറസ് ലോകത്താകമാനം വ്യാപിച്ചിരിക്കുന്നത്. അതിനെ അതിജീവിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി നാം ഓരോരുത്തരും പ്രവർത്തിക്കണം. കൊറോണ എന്ന മഹാവ്യാധിയെ പ്രതിരോധിക്കാൻ നാം ചെയ്യണ്ടത് ഓരോ 20 മിനിട്ടിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം ഹാൻഡ്‌വാഷോ സാനിറ്റേറിസോ ഉപയോഗിക്കണം. തുമ്മുപോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊ ത്തുകയും പു റത്തിറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറക്കുകയും വേണം. ഇതൊക്കെ യാണ് കൊറോണവൈറസ് പരത്തുന്ന കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങൾ ഇതൊക്കെ ചെയ്താൽ നമുക്ക് കോവിഡ് 19 നെ അതിജീവിക്കാം അതിനാൽ കൂട്ടുകാരെല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കണം.

ആദിശേഷ്
[[42327|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020