എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/അക്ഷരവൃക്ഷം/കുഞ്ചുവിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42457 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ചുവിന്റെ വീട് | color= 5 }} <p> <br> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ചുവിന്റെ വീട്


ഒരിടത്ത് ഒരു വീട്ടിൽ കുഞ്ചൂ എന്ന ഒരു വികൃതി കുട്ടി ഉണ്ടായിരുന്നു അവൻ എന്ത് കിട്ടിയാലും വെളിയിൽ വലിച്ചെറിയും അമ്മ പറഞ്ഞാലും അവൻ കേൾക്കില്ല അവനു എന്നും അസുഖമാണ് അവനു സ്കൂളിൽ പോകാനോ പഠിക്കാനോ കളിക്കാനോ ഒന്നിനും പറ്റില്ല. ഒരുദിവസം അവൻ വീട്ടിന്റെ മുറ്റത്ത് വിഷമിച്ചു ഇരിക്കുക ആയിരുന്നു അപ്പോഴതാ ഒരു ശബ്ദം കാ.. കാ.. അതാ ഒരു കറുമ്പി കാക്ക തന്നെ നോക്കി കളിയാക്കി ചിരിക്കുന്നു കുഞ്ചുവിന് ദേഷ്യം വന്നു. കുഞ്ചു ചോദിച്ചു എന്തിനാ കറുമ്പി കാക്കേ നീ കളിയാക്കി ചിരിക്കൂന്നേ. നിന്റെ വിഷമത്തിന് നീ തന്നെ അല്ലെ കാരണം അതോർത്തു ചിരിച്ചതാ. നീ വലിച്ചെറിയുന്ന കളിപ്പാട്ടങ്ങളും ചിരട്ടകളും പ്ലാസ്റ്റിക്കുകളും എല്ലാം നിന്റെ വീടിന് ചുറ്റും കിടന്ന് അതിൽ വെള്ളം കെട്ടി കിടന്നു കൊതുകുകൾ മുട്ടയിട്ട് വിരിഞ്ഞു ആ കൊതുക് കടിച്ചാണ് നിനക്ക് അസുഖം മാറാത്തത്. നീ വലിച്ചെറിയുന്ന എച്ചിലുകൾ ഞങ്ങൾ തിന്ന് വൃത്തിയാക്കുന്നുണ്ട്. ബാക്കിയുള്ളത് നിങ്ങൾ വിചാരിച്ചാലേ വൃത്തിയാക്കാൻ കഴിയുകയുള്ളു. ഇത്രയും പറഞ്ഞു കറുമ്പി കാക്ക കുഞ്ചുവിനെയും വിളിച്ചു വീടിനു പരിസരത്തു കൊണ്ടുപോയി. കുഞ്ചു നോക്കിയപ്പോൾ കറുമ്പി കാക്ക പറഞ്ഞത് ശരിയാണ് എല്ലായിടത്തും കൊതുക് മുട്ടയിട്ടു വച്ചിരിക്കുന്നു. കുഞ്ചു അതെല്ലാം നശിപ്പിച്ചു കളഞ്ഞു. പിന്നെ കുഞ്ചൂ ഒന്നും വെളിയിൽ ഒന്നും വലിച്ചെറിയാതെ അമ്മ പറയുന്നത് അനുസരിക്കുന്ന നല്ല കുട്ടിയായി. അവന്റെ അസുഖം എല്ലാം മാറി അവനു സ്കൂളിൽ പോകാനും പഠിക്കാനും കളിക്കാനും കഴിഞ്ഞു. കൂട്ടുകാരെ ഇതിൽ നിന്നും നിങ്ങൾക്ക് എന്ത് മനസിലായി. കൂട്ടുകാരെ നിങ്ങളെല്ലാം നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

വൈഷ്ണവ് എസ് കുമാർ
6 B എസ്.വി.യു.പി.എസ് പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ