ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/പൊന്നപ്പന്റ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊന്നപ്പന്റ ശുചിത്വം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊന്നപ്പന്റ ശുചിത്വം

ഒരു ചെറിയഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു.അവർ വളരെയധികം സന്തോഷത്തോടെയും,സ്നേഹത്തോടെയും ആയിരുന്നു ജീവിച്ചിരുന്നത്.അവരിൽ ഏറെയും കർഷകരായിരുന്നു.അവരിൽ പൊന്നപ്പന് ധാരാളം കോഴി,താറാവ്,ആട്,എരുമ,കാള കൂടാതെ പച്ചക്കറികൃഷിയും ഉണ്ടായിരുന്നു.പൊന്നപ്പനും ഭാര്യയും,മക്കളും അതിരാവിലെ എഴുന്നേറ്റ് മൃഗങ്ങളെ കുളിപ്പിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്യുമായിരുന്നു.കൃഷിയിടത്തിൽപ്പോയി വെള്ളവും,വളവും ഇടുകയും ചെയ്യുമായിരുന്നു. ചിന്നപ്പനും ഭാര്യയും,മക്കളും രാവിലെ എഴുന്നേൽക്കുമായിരുന്നില്ല.പക്ഷികൾക്കും,മൃഗങ്ങൾക്കും വെള്ളവും,തീറ്റയും ശരിയായി നൽകുമായിരുന്നില്ല.കൃഷിക്കും ശരിയായി വെള്ളവും,വളവും നൽകുമായിരുന്നില്ല.അങ്ങനെ ചിന്നപ്പന്റെ പക്ഷികൾക്കും,മൃഗങ്ങൾക്കും രോഗം വരികയും അത് മറ്റു വീടുകളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം പകർന്നു.അങ്ങനെ കുറെ പക്ഷികളും മൃഗങ്ങളും ചത്തുപോയി.എന്നാൽ പൊന്നപ്പന്റെ പക്ഷികളും,മൃഗങ്ങളും രോഗം വരാതെ രക്ഷപെട്ടു.ശുചിത്വം ഉണ്ടെങ്കിൽ രോഗം വരില്ല.


    ശുചിത്വം
   നഖം വെട്ടിവൃത്തിയാക്കുക.
  പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
  തിളപ്പിച്ചാറിയ വെള്ളംകുടിക്കുക.
  ഭക്ഷണ പദാർത്ഥങ്ങൾ മൂടിവയ്ക്കുക.
  സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ കഴുകുക.


ഈ ലോകത്തുനിന്നുതന്നെ കോവിഡ് 19 എന്ന മഹാവിപത്തിനെ എന്നെന്നേക്കുമായി തുടച്ചു നീക്കാൻ നമുക്ക് സാധിക്കും. വരൂ കൂട്ടുകാരേ നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം.