ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/പരിസരം ,വ്യക്തിത്വം , ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ,വ്യക്തിത്വം , ശുചിത്വം

നമ്മുടെ ലോകത്തിൽ ഒട്ടാകെ ഇന്ന് ജനങ്ങളിലേക്ക് പകർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് ഈ കൊറോണ വൈറസ് അഥവാ കോവിട് 19 .ഈ രോഗം കാരണം ലോക്ക്ഡൌൺ എന്ന ആശയം പ്രധാനമന്ത്രി പുറപ്പെടിവിക്കുകയും ചെയ്‌തു.വീട് വിട്ടു ഇറങ്ങുവാനോ ആരോടും സമ്പർക്കം പുലർത്തുവാനോ പാടില്ല .ഈ രോഗത്തെ ചെറുത് നിറുത്തുവാൻ നമുക്കായി ഉണർന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരുടെയും വാക്കുകൾ നാം സ്വയം അനുസരിക്കുക ഇടവിട്ടു സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയശേഷം ഹാൻഡ് സാനിറ്റേറിസർ ഉപയോഗിക്കുക. .അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. ഇതാണ് വൃത്തിയിലുണ്ടായിരിക്കേണ്ട പ്രധാന ശുചിത്വം . നമ്മുടെ ഈ ലോകത്തിൽ ഈ രോഗം വന്നിട്ട് നാല് മാസം വരെ ആയി. 2019 ഡിസംബർ 26 നു വന്ന ഈ വൈറസ് ലോകത്തിൽനിന്നു ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുകയാണ് .അതിനാൽ നാം ഏവരും ജാഗ്രതരായി ഇരിക്കണം.അതോടൊപ്പം പരിസരശുചിത്വം പ്രധനമാണ് .വീടുകളിൽ മാലിന്യം കെട്ടികിടക്കുവാൻ അനുവദിക്കരുത്.കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക.കിണറ്റിലെയോ ,ടാങ്കിലെയോ വെള്ളം ഇടയ്ക്കിടെ ക്ലോറിനേഷൻ നടത്തണം. വീടിനു പരിസരത്തു കരിയിലകളോ മറ്റു ചവറുകളോ കൂട്ടം കൂടി ഇടാതെ സംസ്കരിച്ചു കളയുക .പുറത്തിറങ്ങുമ്പോൾ മറക്കാതെ മാസ്ക് ധരിക്കണം. ഉപയോഗിച്ച മാസ്ക് മുൻവശം തൊടാതെ ഊരിയെടുത്തു സംസ്കരിക്കുക.പിന്നെ പ്രത്യോകം ശ്രദ്ധയ്ക്ക് ഉപയോഗിച്ച് മാസ്ക് കഴുകി ഉപയോഗിക്കരുത്. എല്ലാവരും ജാഗ്രതരായി ഇരിക്കുക. ഭയമില്ല വേണ്ടാതെ .ഇതിനെതിരെ പ്രവർത്തിക്കുന്ന പ്രവർത്തകർക്കായും രോഗം ബാധിച്ചവർക്കായും വേണ്ടി നാം ആത്മാർത്ഥമായി പ്രാർത്ഥിക്കാം.......

ഹേമാംബിക ആർ എം
9എ ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം