ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/-രോഗപ്രതിരോധം-

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ അറിയപ്പെടുന്നത്. ആദ്യ നൂറ്റാണ്ടിലെ അപേക്ഷിച്ച് ഇന്ന് ലോകത്തിൽ വളരെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പഴയ കാലത്തുള്ള ജനങ്ങൾ മാതാപിതാക്കളെ വളരെയധികം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. കൂടാതെ അധ്യാപകനെ വളരെയധികം ബഹുമാനിക്കുന്നവരായിരുന്നു. കാലം മാറിയപ്പോൾ ലോകത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. പുരോഗമനങ്ങൾ വന്നു. ന്യൂ ജനറേഷൻ തലമുറ ദൈവഭയം ഇല്ലാത്തവരും മാതാപിതാക്കളെ ബഹുമാനിക്കാത്ത വരും അധ്യാപകനെ ബഹുമാനിക്കാത്തവരും നിയമ വാഴ്ചകളെയും അധികാരങ്ങളെയും ബഹുമാനിക്കാത്തവർ ആകുന്നു. ഉള്ള തലമുറകൾ മാതാപിതാക്കളെ തല്ലുകയും കൊല്ലുകയും ചെയ്യുന്നു. അധ്യാപകരെ ബഹുമാനിക്കേണ്ട സ്ഥാനത്ത് അവരോട് എതിർക്കുകയും അനുസരിക്കാതിരിക്കുകയും അവരെ തല്ലുകയും ചെയ്യുന്നു. പോലീസ് അധികാരികളെ തല്ലുന്നു. മനുഷ്യന്റെ മ്ലേച്ഛതകളും ദുഷ്പ്രവർത്തികളും വർധിച്ചു വരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ പോലും ഇന്ന് സുരക്ഷിതമല്ല. അമ്മയെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കേണ്ടുന്ന സ്ഥലത്ത് മനുഷ്യർ മൃഗസ്വഭാവമുള്ളവരായി മാറിക്കഴിഞ്ഞു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നില്ല. ആയതിനാൽ ദൈവത്തിന്റെ കോപവും മനുഷ്യരുടെ മേൽ വന്നുകൊണ്ടിരിക്കുന്നു. 
               പരിസര മലിനീകരണം കൊണ്ട് ജനങ്ങളെല്ലാം പൊറുതിമുട്ടുന്നു. ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നില്ല. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങളെ സ്വന്തം പറമ്പിൽ തന്നെ മറവ് ചെയ്യുക. അന്യരുടെ പരിസരത്തും റോഡ് പരിസരത്തും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. നദികളിലും തോടുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക. ഓരോ വ്യക്തിയും വ്യക്തിശുചിത്വമുള്ളവരും പരിസര ശുചിത്വമുള്ളവരും ആയിരിക്കണം. ശുചിത്വമില്ലായ്മയാലും നമുക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയാത്തതിനാലും ശുദ്ധജലം ഉപയോഗിക്കാൻ കഴിയാത്തതിനാലും വൈറസുകൾ ദേശമൊക്കെയും വ്യാപിക്കുവാൻ ഇടയുണ്ട്. ഈ നിലയിൽ നാം മുന്നോട്ടു പോയാൽ ഇതിലും വലിയ പ്രതിസന്ധികൾ നാം അഭിമുഖീകരിക്കേണ്ടി വരും. എത്രയോ വൈറസുകളെ നാം അതിജീവിച്ചു. അതുപോലെതന്നെ കൊറോണാ വൈറസ് എന്ന് ഈ മഹാമാരിയെയും നമുക്ക് ഒന്നിച്ച് അതിജീവിക്കാം. 
ശലോമി
9‍ഡി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം