കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 2

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13612 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നുമറിഞ്ഞൂട ! | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നുമറിഞ്ഞൂട !

                       സുഗതകുമാരി

ഞങ്ങടെ കുഞ്ഞനിയത്തിക്ക്
ഒന്നുമറിഞ്ഞൂടാ!
അമ്മേ എന്നു വിളിക്കാൻ പോലും
പെണ്ണിനറിഞ്ഞൂടാ!
കുഞ്ഞിക്കാലടി വെച്ചു നടക്കാൻ
ഒന്നാം പാഠം വായിക്കാൻ
അമ്മ വിളിച്ചാൽ മിണ്ടാൻ പോലുo
പെണ്ണിനറിഞ്ഞൂടാ!
പാട്ടൊന്നും പാടാനറിയല്ല
പപ്പടം തിന്നാനറിയില്ല
എന്നോടൊത്ത് കളിക്കാൻ പോലും
പെണ്ണിനറിഞ്ഞുടാ!
അമ്മയെടുത്തു കളിപ്പിക്കുമ്പോൾ
അമ്മിഞ്ഞപ്പാലു കുടിക്കുമ്പോൾ
പല്ലില്ലാതെ ചിരിക്കാൻ മാത്രം
കള്ളിക്കറിയാമേ !

ശ്രീമതി സുഗതകുമാരി യുടെ 'ഒന്നും അറിഞ്ഞുകൂടാ' എന്ന കവിതയിൽ ഒരു കുഞ്ഞനിയത്തിയെ കുറിച്ച് ഒരു ചേട്ടൻറെ അല്ലെങ്കിൽ ചേച്ചിയുടെ യുടെ ചിന്തകളാണ് വർണിക്കുന്നത് . ആ കുട്ടിയുടെ നിഷ്കളങ്കമായ വിചാരങ്ങൾ കവയിത്രി വളരെ വളരെ ലളിതമായി ഇവിടെ ചിത്രീകരിക്കുന്നു. അമ്മയെന്ന് വിളിക്കാനോ പിച്ചവെച്ച് നടക്കാനോ തൻറെ പാഠപുസ്തകം വായിക്കാനോ പാട്ടുപാടാനോ അവൾക്കറിയില്ലലഎന്ന് കുട്ടി പറയുന്നു .കുട്ടിയെ സംബന്ധിച്ച് തനിക്ക് കഴിയുന്ന പല കാര്യങ്ങളും കുഞ്ഞനിയത്തി ക്ക് കഴിയില്ല എന്ന ചിന്തയാണ് . കുട്ടിയുടെ യുടെ കുഞ്ഞ് അഭിമാനവും ഇതിൽ പ്രകടമാണ് . പപ്പടം തിന്നാനോ തന്നോടൊപ്പം കളിക്കാനോ അവൾക്ക് അറിയില്ലെങ്കിലും 'പല്ലില്ലാത്ത ചിരിക്കാൻ അവർക്കറിയാമേ' എന്ന് ചേട്ടൻ പറയുമ്പോ ൾ നമ്മുടെ മനസ്സിലും പുഞ്ചിരി വിടരുന്നു.

അമയ സി ടി
മൂന്നാംതരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം