ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം
മഴയെന്നപോലെ സങ്കടം ഉള്ളിന്റെയുള്ളിൽ മായാതെ കിടപ്പു- ണ്ടെവിടെയോ ഒരു തോന്നൽ തീയെന്നപ്പോലെ കനലിന്റെ ചവിട്ടു- പടികൾക്കേറി കൊണ്ടു നടക്കുന്നതുപോലെ ഹൃദയഠ കടലായി ആഞ്ഞടിക്കുന്ന കാറ്റിനേയും തിരമാലകളെയും വിളിച്ചുണർത്തി കുരിരുട്ടിന്റെ മറവിലേക്ക് യാത്രയാകുന്നു.
തിരശ്ചീനമായി കണ്ടുമുട്ടുന്ന കണ്ണുകളാൽ തമ്മിൽ ഒഴുക്കിന്റെ പ്രവാഹം നീറി വരുന്നപുതുമഴപോലെ, ഏതോ കാലത്തിന്റെ ആദ്യചരിത്രമാ- യിറങ്ങുന്ന കണ്ണുനീർ, തലോടലിന്റെയും ആത്മവിശ്വാസത്തിന്റെയും അന്ധകാരത്തിലേക്ക് വീഴ്ന്നുകൊണ്ട് വറ്റിവരണ്ട ഒരു പുഴയെന്നപോലെ നെഞ്ചിൽ പെയ്തിറങ്ങി, തോരാതെ- പൊതിഞ്ഞ് മനസ്സിന്റെയുള്ളിലടക്കി വലിയ മുറിവോടുകൂടി,ഇടിമിന്നലായി കത്തിപടർന്ന് വേദനകളെ എതിർത്തുകൊണ്ട് ശാന്തമായൊരു ജീവിതം ആളിപ്പടർത്തി-ശബ്ദം മെല്ലെ താഴ്ത്തി കൊണ്ട്,ഒരറ്റം അരുവിയായി പുനർജ്ജനിക്കുന്നു- വെങ്കിലും,മരണത്തിനു മുന്നിലൊര- ടയാളമായി മഴപോലെയുണ്ടെന്നു- ളളിൽ കണ്ണുനീരിന്റൊരംശം-
സാതിക.പി.പി 10.സി