ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതി നമ്മുടെ അമ്മയാണ്.മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ മനുഷ്യൻ തന്നെയാണ് നശിക്കുന്നത്.ഫാക്ടറിയി-ൽ നിന്നും വാഹനങ്ങളിൽ നിന്നും ഉള്ള മലിനീകരണം പരിസ്ഥിതിയെ ബാധിക്കുന്നു. മലിനമായ വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മലിനീകരണം മനുഷ്യന്റെ പ്രതിരോധശേഷി കുറക്കുന്നു. മനുഷ്യരാശിയുടെ മാത്രമല്ല മറ്റു ജീവികളുടെ നിലനിൽപ്പിനും വേണ്ടി മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടി ഇരിക്കുന്നു. നഗരങ്ങളിലാണ് ഇന്ന് മലിനീകരണം ഏറ്റവും കൂടുതലായി കാണുന്നത്. മനുഷ്യവംശത്തെ മുഴുവനായി ഇല്ലാതാക്കാൻ കഴിവുള്ള മാരക രോഗങ്ങൾ മലിനീകരണം മൂലം പടർന്നു പിടിക്കുന്നു. വികസന പ്രക്രിയ പ്രകൃതിയെ പലപ്പോഴും ബാധിക്കുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. മനുഷ്യർ പ്രയോഗിക്കുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിൽ ആകാം. ഭൂമിയിലെ ചൂട് വർധിക്കുന്നത് ഇന്ന് ഒരു പരിസ്ഥിതി പ്രശ്നമാണ്. ഭൂമിയിലെ ചൂട് വർധിക്കുന്നത് ആഗോള താപനത്തിന്റെ ഫലമായിട്ടാണ്. അന്തരീക്ഷത്തിൽ കാർബൺഡയോക്സിഡിന്റെ വർധനയാണ് ആഗോളതാപനത്തിനു കാരണം. കാർബൺഡയോക്സിഡ് അന്തരീക്ഷത്തിൽ ഒരു ആവരണം സൃഷ്ടിച്ചു അന്തരീക്ഷ താപത്തെ വർധിപ്പിക്കുന്നു. ഇതുകാരണം മഞ്ഞുമലകൾ ഉരുകി സമുദ്രജലം വർദ്ധിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും ഒരു പ്രശ്നമാണ്. മരങ്ങൾ ഭൂമിയുടെ സമ്പത്താണ്. ആ സമ്പത്തിനെയാണ് മനുഷ്യൻ വെട്ടി നശിപ്പിക്കുന്നത്. ഭൂമിയുടെ ശ്വാസകോശങ്ങളാണ് മരങ്ങൾ. ഒരു പരിധിവരെ മരങ്ങൾക്കു വായുമലിനീകരണം തടയാനുള്ള കഴിവുണ്ട്. എന്നാൽ മനുഷ്യൻ തന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി മരങ്ങളെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്നു. മനുഷ്യൻ അവന്റെ നിലനിൽപ്പിനു വേണ്ടിയല്ല അവന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ വേണ്ടിയാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. പ്രകൃതിയെ നശിപ്പിക്കുമ്പോൾ അവൻ സ്വയം നശിക്കുന്നു എന്നവൻ അറിയുന്നില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുക വഴി പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ മാറിപ്പോകുന്നു. വലിയ വലിയ കെട്ടിടങ്ങൾ കെട്ടിപൊക്കുന്നതിനാൽ മലിനമായ ജലം കടലിലും കായലിലും ഒഴുക്കി കളയുന്നു. അങ്ങനെ ജലസ്രോതസ്സുകൾ മലിനമാകുന്നു. അതിൽ ഉള്ള ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. ഭൂമിയെ സുരക്ഷിതമായ ഒരു വാസസ്ഥലമാക്കി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ അത് കൂടുതൽ വഷളാവുകയും വരും തലമുറ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നല്ല നാളേക്കായി നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ