വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പരിസ്ഥിതിച്ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ പരിസ്ഥിതിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ പരിസ്ഥിതിച്ചിന്തകൾ

ജീവനെത്താങ്ങുന്ന തൂണുകളൊന്നായി
വെട്ടിമുറിച്ചു നാം ഭൂമിയാകെ,
കാടില്ല വൃക്ഷങ്ങൾ
മേടും വയലിടം
തരിശായി ഉഷ്ണം
ഭുജിച്ചു പോന്നു.

പുഴ പോയ്, അരുവികൾ
തോടും തടാകങ്ങൾ
പേടിയാൽ താഴോട്ടിറങ്ങി നീരും,
കഠിനമായുഷ്ണം വിളയുന്ന
കോൺക്രീറ്റ് വിളകൾ
വിതച്ചു നാം ഭൂമിയാകെ.

പ്ലാസ്റ്റിക്കിൽ മൂടി
പരിസരമാകെ നാം
പടിയായി രോഗങ്ങളേറ്റു വാങ്ങി
പ്ലാവിലും മാവിലും
പാറി വന്നെത്തുന്ന
കുഞ്ഞിക്കിളികളും പോയ്മറഞ്ഞു.
 
ടവറുകൾ പൂവിട്ടു
റെയിഞ്ചു കായിച്ചു
മൊബൈലു വളർന്നിന്നു
പടവലം പോൽ,
ചവറുകൾ കൂട്ടീട്ടു
കൊതുകു പേരുകീട്ടു
രോഗം പടർന്നു
പയർ വള്ളിപോൽ.

രോഗം വന്നോട്ടെയെന്നാർത്തു നാം, കാത്തു കാത്തിപ്പോൾ
മഹാമാരിയെത്തിയല്ലോ
ലോകമൊന്നാകെ തകർത്ത കൊറോണ തൻ
താണ്ഡവമെന്നു നിലക്കുമാവോ!

ഷാഹിദ് ഷമീം
6A VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത