Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരത്തിനുളള ശിക്ഷ
ഒരിടത്തൊരു വീട്ടിൽ ബാലു,ബാനു എന്ന രണ്ടു കുട്ടികൾ ഉണ്ടായിരുന്നു.ബാലു വളരെ അഹങ്കീരിയായ കുട്ടിയായിരുന്നു.എന്നാൽ ബാനു വളരെ നല്ല കട്ടിയും.ഒരു ദിവസം അമ്മയും ബാലുവും ബാനുവും കൂടി ചന്തയിൽ പോയി.അവിടെ ഒരർു വട കച്ചവടക്കാരനെ കണ്ടതും ബാലു വട വേണമെന്ന്വാശി പിടിച്ചു.അമ്മ പറഞ്ഞു "ബാലു തുറന്നു വച്ചിരിക്കുന്ന ആഹാരം വാങ്ങി കഴിക്കാൻ പാടില്ല.അമ്മ വീട്ടിൽ പോയിട്ട് ഉണ്ടാക്കിത്തരാം.”എന്നാൽ ബാലു അത് അനുസരിക്കാതെ വീണ്ടും വാശി പിടിച്ചു കരഞ്ഞു.അവസാനം അമ്മ വാങ്ങിക്കൊടുത്തു.എന്നിട്ട് അമ്മ പറഞ്ഞു വീട്ടിൽ ചെന്നിട്ട് കൈ കഴുകിയിട്ട് മാത്രമേ കഴിക്കാവൂ.സാധനങ്ങളെല്ലാം വാങ്ങിത്തിരികെ എത്തിയ ഉടനെ ബാലു കൈ കഴുകാതെ വട കഴിച്ചു.എന്നാൽ ബാനു കൈ കഴുകിയതിനുശേഷം വട കഴിച്ചു.കുറച്ചുസമയം കഴിഞ്ഞപ്പോൾ ബാലുവിന് വയറുവേദന തുടങ്ങി.അവൻ കിടന്നുനിലവിളിക്കാൻ തുടങ്ങി.അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.പരിശോധിച്ച ഡോക്ടർ പറഞ്ഞു കീടാണുക്കൾ കാരണമാണ് വയറുവേദന വന്നത്.ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ നന്നായി കഴുകണം,പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകണം എന്നൊക്കെ ഉപദേശിച്ചു.അപ്പോഴാണ് അമ്മയുടെ വാക്കുകൾ അവന‍് ഓർമ വന്നത്.അന്നു മുതൽ അവൻ നല്ല കുട്ടിയായി.
|