എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/പടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പടികൾ



എവിടെ ഇരമ്പുന്നു .. ഭീതിതൻ ആരവം
എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ
എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ
നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ
                                  
വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ
ജനസഹസ്രങ്ങൾതൻ സ്വപ്നങ്ങളും
വൈറസാണത്രെ..കൊറോണയെന്നീയൊരീ
അണുവിൻ പ്രയത്നങ്ങൾ എന്തിനാവൊ...

നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം
അച്ഛനിതെന്തേ വരാത്തതമ്മേ.....
ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ
പ്രവാസിയാം അച്ഛൻ പ്രയത്നിക്കയാ....
                                     
പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ
ലക്ഷങ്ങൾതൻ ജീവപാതകളും
മർത്യനു മേലെ തിരിച്ചടിയോ ഇത്
സൃഷ്ടാവേ ഉത്തരമോതീടുക
                       
മാനം വെളുത്തു തടാകം തെളിഞ്ഞു
മാറി പരിസ്ഥിതി അങ്ങുമിങ്ങും...
പതിറ്റാണ്ടു നീളെ മലിനമായ് മാറിയ
വെനീസ് തടാകങ്ങളിൽ അത്ഭുതമായ്...

വന്നു തെളിനീരിലരയന്നങ്ങളും
ഡോൾഫിനും നിരവധി മത്സ്യങ്ങളും
പക്ഷികൾ വാനിൽ പറന്നുയർന്നു..
കേട്ടു അവതൻ ചിലപ്പുകളും

പാർപ്പിച്ചവൻ മൃഗശാലകളിൽ
മുലപ്പാൽ നുണയാത്ത ജീവനുകൾ
ദൈവം തിരിഞ്ഞു അവനെതിരെ
ഇപ്പോൾ തടങ്കലിൽ ആരറിയൂ...

ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു
മാലാഖമാരെ ഈ ഭൂമുഖത്ത്
പരിചരിക്കുന്നു അവർ ഇന്നുമെ
തൻ ജീവനും പണയത്തിലാഴ്ത്തിയിട്ട്
                        
മുറിവാർന്ന മുഖമായ് അവർ ചിരിപ്പൂ
സാന്ത്വനത്തിന്റെ നിറകുടമായ്
നേർവഴിയേതെന്ന് കാട്ടിടുവാൻ
ഭരണധികാരികൾ മുന്നിൽ നിന്നു

സ്നേഹവും കരുതലും ചാലിച്ചവർ
ഔഷധക്കുട്ടായ് പകർന്നുതന്നു
ഒപ്പം പറഞ്ഞവർ ഭീതി വേണ്ട
ജാഗ്രതമാത്രം മതി എന്നുമേ...

തനിക്കിതു ബാധകമല്ലെന്ന മട്ടിൽ
ചിലർ നിരത്തിൽ വന്നിറങ്ങിയപ്പൊൾ
നീതിതൻ കാവലാൾ പോലീസുകാർ
കാര്യങ്ങൾ ബോധ്യപ്പെടുത്തി മെല്ലെ...

മാനവരാശിക്കു ഭീഷണിയായിട്ട്
മാരീചവേഷത്തിൽ വന്ന വൈറസിനെ
മാനവൻ പോരാടി കാൽക്കീഴിലാക്കവെ
മാനുഷമാനസമായ വൈറസ്സിനെ
മാറ്റാനും മായ്ക്കാനുമുഴലുന്നു മാനുജൻ
                            
പടികൾ തൻ പണി കഴിച്ചീടുന്നു നാം
ചിലനേരമവിടെ വീഴുന്നു നാം
എങ്കിലും വീണ്ടും ഉയരുന്നു നാം
അതിജീവനത്തിൻ പടി ഉയർത്താൻ

 

നിവേദിത യു.സി
10 ഡി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്.പെരളശ്ശേരി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത