ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ കാലത്ത് പുറത്തേക്കിറങ്ങിയാൽ
കൊറോണ പിടിക്കുമല്ലോ...
ഇന്നത്തെ ദിവസം കടന്നങ്ങുപോകുമല്ലോ പിന്നെത്തിനാ വിഷമിക്കുന്നേ
എൻ്റെ നാട്ടാരേ...
പിന്നെന്തിനാ പേടിക്കുന്നേ
ചൈന്നേന്ന് വന്നൊരു വൈറസുകാരണം
ലോകം കരയുകയല്ലേ എൻ്റെ നാട്ടാരേ
ലോകം കരയുകയല്ലേ.(കൊറോണ )
കോവിഡേ ഞങ്ങളെ വിട്ടങ്ങു പോകണേ
കോവിഡേ പോയിടേണേ ഈ ലോകത്ത് നിന്ന്
കൊവിഡേ പോയിടേണേ
ലക്ഷങ്ങൾ യാത്രയായി കുഞ്ഞുങ്ങൾ യാത്രയായി
ലോകം കരയുകയാണ് എൻ്റെ കോവിഡേ
ലോകം കരയുകയാണ് [കൊറോണ ]
വിദേശ രാജ്യത്ത് ജോലിക്ക് പോയവർ
കണ്ണീർ ഒപ്പുകയാണ് എന്റെ കോവിഡേ
സർക്കാരേ രക്ഷിക്കണേ
സ്വന്തം കുടുംബത്തെ മറന്ന് പ്രവർത്തിക്കുന്ന
ഡോക്ടർമാരെ രക്ഷിക്കണേ എന്റെ ദൈവമേ
പൊലീസുകാരെ രക്ഷിക്കണേ... [2]
[കൊറോണ കാലത്ത ]
പ്രളയത്തെ തോൽപ്പിച്ചു
നിപ്പയേയും തോൽപ്പിച്ചു...
ഞങ്ങൾ കരുത്തുള്ളവരാണെന്റെ കോവിഡേ
നിന്നെയും തോൽപ്പിക്കുമല്ലാ... [2]
(കൊറോണ കാലത്ത )
മുനവ്വർ സദത്ത്
|
8-A GVHSS Vellarmala vythiri ഉപജില്ല wayanad അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Vythiri ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Vythiri ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Wayanad ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ