ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ the last warning!!!!

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ the last warning!!!! <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ the last warning!!!!
    കൊറോണ എന്ന മാരകമായ രോഗം നമ്മുടെ ഭൂമിയെ തന്നെ ബാധിച്ചിരിക്കുകയാണ്. മനുഷ്യൻ ഈ ഭൂമിയെ പൂർണമായും വിട്ടുപോകുമോ എന്ന് ഞാൻ ഇപ്പോൾ വല്ലാതെ ഭയക്കുന്നു. ദിനോസറുകൾ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയതുപോലെ മനുഷ്യന്റെ അഹങ്കാരമായിരിക്കുമോ ഇന്നത്തെ അവസ്ഥക്ക് കാരണം. ഈ ലോകത്ത് മനുഷ്യന് പ്രത്യേകമായി ഒരു അമാനുഷിക ശക്തിയും ഇല്ലെന്ന് ലോകം തെളിയിക്കുകയാണോ? തന്റെ മുന്നേറ്റങ്ങളിൽ അഹങ്കരിച്ചിരുന്ന മനുഷ്യൻ ഇന്ന് കോറോണക്ക് മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ്. സുനാമി കൊണ്ടും, പ്രളയം കൊണ്ടും, കാട്ടുതീ കൊണ്ടും മനുഷ്യന് പലതവണ മുന്നറിയിപ്പ് നൽകി, എന്നിട്ടും നമ്മൾ ഇതൊന്നും വകവെക്കാതെ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടേയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്. നാം ചെയ്‌ത തെറ്റുകളെ ഓർത്തു പശ്ചാത്തപിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഇനി ഒരവസരം കിട്ടുകയാണെകിൽ തെറ്റ് ആവർത്തിക്കില്ലെന്ന് ഒരായിരം തവണ ശപഥം ചെയ്യാം. കൊറോണ നമ്മളിൽ നിന്നും അകന്നു പോകുകയാണെങ്കിൽ മരങ്ങൾ മുറിക്കാത്ത, കുന്നുകളിടിക്കാത്ത, മൃഗങ്ങളെ ഉപദ്രവിക്കാത്ത, വനം നശിപ്പിക്കാത്ത ഒരു പുതിയ മനുഷ്യനാകാൻ നമുക്ക് ശ്രമിക്കാം. കൊറോണ, ഇത് പ്രകൃതിയുടെ അവസാന മുന്നറിയിപ്പാണ്. ഇനിയെങ്കിലും മനുഷ്യന് നന്നാവാൻ ഒരവസരം. ഇതും ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഇനി വരാൻ പോകുന്നത് എന്താവുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. മനുഷ്യൻ ഇനിയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ കൊറോണ നമ്മളെ വിട്ടുപോകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ശിവകൃഷ്ണ പി എസ്
5 C ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം