ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/അമ്മുവിന്റെ ജീവിതവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ ജീവിതവും കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവിന്റെ ജീവിതവും കൊറോണയും

നേരം സന്ധ്യ ആകാറായിരിക്കുന്നു. അമ്മു തന്റെ അച്ഛൻ തിരിച്ചുവരണം ദൈവമേ എന്ന കത്തുന്ന നിലവിളക്കിനു മുമ്പിൽ തന്നെ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു. അമ്മുവിന്റെ അച്ഛൻ കുറവാണെന്ന് വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന ഒരു ഡോക്ടറായിരുന്നു. ഈ വിഷുവിന് അവളുടെ അച്ഛൻ ഉണ്ടാകണമെന്ന് അവൾ അതിയായി ആഗ്രഹിച്ചു. പക്ഷേ അന്ന് അവളുടെ അച്ഛൻ രാവിലെ ആയിട്ടും വീട്ടിലെത്തിയില്ല. ഉച്ചയ്ക്ക് ഊണിന് അച്ഛൻ വരും എന്ന് പറഞ്ഞ അമ്മ അവളെ സമാധാനിപ്പിച്ചു. അമ്മു മുറ്റത്തിറങ്ങി അച്ഛനെയും കാത്തുനിന്നു. കഴിഞ്ഞ വിഷുവിന് അമ്മുവിന് അവളുടെ അച്ഛൻ ഒരു പുഞ്ചിരിയോടെ വിഷുക്കൈനീട്ടം നൽകിയത് അവൾ ഓർത്തു. ഒരുമാസമായി അമ്മു അവളുടെ അച്ഛനെ കണ്ടിട്ട്. പക്ഷെ രാത്രി ആയിട്ടും അച്ഛൻ വന്നില്ല. അമ്മുവിന്റെ ഉള്ളിൽ ഒരുപാട് ചിന്തകൾ ഉടലെടുക്കുന്നു. എന്തായിരിക്കും അച്ഛൻ വരാത്തത്? എന്നവൾ ചിന്തിക്കുന്നു. പെട്ടെന്ന് അമ്മയുടെ കരച്ചിൽ അവൾ കേൾക്കുന്നു. അവളുടെ മുത്തശ്ശിയും ബന്ധുക്കളും അയൽക്കാരും ഒക്കെ അവളുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്തിനാ അമ്മ കരയുന്നത്? അവൾ മുത്തശ്ശിയോടു ചോദിച്ചു. അപ്പോഴും മുത്തശ്ശി ചിന്തിക്കുന്നു 'ദൈവമേ, അവളുടെ അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് ഞാൻ ഈ പിഞ്ചു കുട്ടിയോട് എങ്ങനെ പറയും. അവിടെ കൂടി നിൽക്കുന്ന ആളുകളിൽ നിന്ന് അവരുടെ സംസാരത്തിൽ നിന്ന് വേദനയോടെ അവൾ മനസ്സിലാക്കുന്നു. അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന്.

സ്നേഹ എസ്
8 F ജി.എച്ച്.എസ്.എസ്.നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ