നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/* വീട്ടിൽ കഴിയണം നമ്മളെല്ലാം. *

Schoolwiki സംരംഭത്തിൽ നിന്ന്
07:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=* വീട്ടിൽ കഴിയണം നമ്മളെല്ലാം. *...' താൾ സൃഷ്ടിച്ചിരിക്കുന്നു)
* വീട്ടിൽ കഴിയണം നമ്മളെല്ലാം. *


സ്കൂളിൽ പോകുന്ന ദിവസമയ്യോ
എന്നെയെടുക്കുവാൻ നേരമില്ല .
പപ്പക്കൊരോഫീസ് , അമ്മക്കോ
സ്കൂളിൽ പോകണം കാലത്തേ .

വൈകുന്നേരം വീട്ടിൽ വന്നാലോ
പപ്പയ്ക്കുണ്ടൊരു ലാപ് ടോപ്പ്.
കിച്ചണിൽ നിൽക്കുന്നൊരമ്മേ വിളിച്ചാൽ
പാലു തിളച്ചു കളയും പോലും.

അങ്ങനെ ഒരു നാൾ കോവിഡെത്തി.
നമ്മളെ പാഠം പഠിപ്പിക്കുവാൻ.

ഇന്നമ്മയും പപ്പയും അമ്മാമ്മയും
അപ്പച്ചനും എന്റെ കൂടെയുണ്ട്.
കൂടെ കളിക്കുവാൻ കുഞ്ഞയും വാവയും
ചോട്ടുവും ചേച്ചിയും ഇവിടെയുണ്ട്.

ഇപ്പോഴെല്ലാവർക്കും നേരമുണ്ട്
എന്നെയെടുക്കുവാൻ നേരമുണ്ട്.

കൊറോണയെ നാട്ടിൽ നിന്നോടിക്കുവാൻ
വീട്ടിൽ കഴിയണം നമ്മളെല്ലാം.

വീട്ടിൽ വെറുതേ ഇരുന്നിടാതെ
കുഞ്ഞുങ്ങൾക്കൊപ്പം കളിച്ചിടേണം.
ഞങ്ങൾ കുഞ്ഞുങ്ങൾക്കൊപ്പം കളിച്ചിടേണം.

 

ആൻവിയ അനുരൂപ്
1 C നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത