ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വമില്ലെങ്കിൽ...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലെങ്കിൽ...
 " അതേ വിവേക്, ശുചിത്വം എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാൻ മനസ്സിലാക്കി. നീ പറഞ്ഞത് ഞാൻ കേൾക്കണമായിരുന്നു. പക്ഷേ അത് ഞാൻ കാര്യമായിട്ടെടുത്തില്ല. അല്ലെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. "
" അത് സാരമില്ല അശ്വിൻ, വൃത്തിയായി നടന്നാൽ മതി. ഇപ്പോൾ നിനക്ക് രോഗം ഭേദമായല്ലോ? ഞാൻ നിന്നോട് ഒരിക്കൽക്കൂടി പറയുകയാണ്, നീ എപ്പോഴും വൃത്തിയായി നടക്കണം. അപ്പോൾ രോഗങ്ങളൊന്നും നമുക്ക് വരികയില്ല."
വിവേകും അശ്വിനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. രണ്ടുപേരും പഠിക്കുന്നതിൽ ഒന്നാമതാണ്. 
" വിവേക്, വരൂ നമുക്ക് ഭക്ഷണം കഴിക്കാം."
"ശരി, വരൂ അശ്വിൻ നമുക്ക് കൈ കഴുകി വരാം."
" ഏയ് ഞാൻ വരുന്നില്ല, നീ പൊയ്ക്കോളൂ."
" നിനക്കറിയില്ലേ കൈ കഴുകിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന്. ഇല്ലെങ്കിൽ പലതരം രോഗങ്ങൾ വരും. "
" പിന്നേ രോഗം വരും  പോലും. എങ്കിൽ എനിക്ക് എന്നെ രോഗം വരേണ്ടതാ: പിന്നെ ഒരു കാര്യം, നീ എന്നോടു തർക്കിക്കേണ്ട. നിനക്ക് കൈ കഴുകണമെന്നുണ്ടെങ്കിൽ കഴുകൂ. പക്ഷേ എന്നെ നിർബന്ധിക്കേണ്ട."
      രണ്ടുപേരും പത്താം ക്ലാസിലാണ് പഠിക്കുന്നത്. പക്ഷേ, അശ്വിൻ ഇതുവരെ കൈ കഴുകിയശേഷം ഭക്ഷണം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവേകിന് അശ്വിനെ ഉപദേശിക്കാനേ സമയം കിട്ടുകയുള്ളൂ. പക്ഷേ ഇത് അശ്വിന് ഇഷ്ടമായിരുന്നില്ല. താൻ പറയുന്നത് ശരി എന്നാണ് അവന്റെ വാദം. ഒരു ദിവസം വിവേകും അശ്വിനും ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. 
" അശ്വിൻ, എനിക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു. എന്തോ, നല്ല തലവേദന അനുഭവപ്പെടുന്നു."
" അല്ല, നിനക്ക് ഭയങ്കര വൃത്തിയല്ലേ പിന്നെങ്ങനെ രോഗം വന്നു?"
      ക്ലാസ് കഴിഞ്ഞ് രണ്ടുപേരും വീട്ടിൽ പോയി. വീട്ടിൽ ചെന്നതും വിവേക് ബോധം കെട്ടുവീണു. ഉടനെ അവനെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷേ, അസുഖം ഒന്നും കാണാത്തതിനാൽ ഡോക്ടർമാർ ഏതാനും മരുന്നുകൾ കൊടുത്തു തിരിച്ചയച്ചു. പിറ്റേദിവസം വിവേക പതിവുപോലെ തന്നെ ക്ലാസ്സിൽ എത്തി. 
" അല്ല വൃത്തി കാരൻ വന്നല്ലോ. ആശുപത്രിയിൽ പോയിരുന്നോ?"
" പോയി അശ്വിൻ, കുഴപ്പമൊന്നുമില്ല."
" ഞാൻ പറഞ്ഞില്ലേ വൃത്തിയിലൊന്നും കാര്യമില്ല."
" അങ്ങനെയല്ല അശ്വിൻ, നമ്മളിപ്പോൾ കരുതും കുഴപ്പമൊന്നുമില്ല എന്ന്. പക്ഷേ, നാളുകൾ കഴിയുമ്പോൾ ആയിരിക്കും മനസ്സിലാകുന്നത് ശുചിത്വം എത്ര പ്രധാനപ്പെട്ടതാണെന്ന്?"
വർഷങ്ങൾ കഴിഞ്ഞു. രണ്ടുപേർക്കും ജോലി ലഭിച്ചു. വിവേക് ഡോക്ടറും, അശ്വിൻ എൻജിനീയറും. വിവേക് പ്രഗല്ഭനായ ഡോക്ടറായി നാട്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ അശ്വിൻ അമേരിക്കയിൽ പോയി. കുറച്ചു നാൾ കൊണ്ട് രണ്ടുപേരും ധനികരായി മാറി. പതിവുപോലെ അശ്വിൻ ജോലി ചെയ്യുമ്പോൾ പെട്ടെന്ന് തളർന്നു വീണു. പെട്ടെന്ന് തന്നെ അശ്വിനെ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലൂടെ അശ്വിന്റെ വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതറിഞ്ഞ വിവേക് അശ്വിനെ സഹായിക്കാൻ തീരുമാനിച്ചു. തന്റെ ഒരു വൃക്ക അശ്വിന് കൊടുക്കാമെന്ന് പറഞ്ഞു.
       താൻ പറഞ്ഞിട്ടും കേൾക്കാത്ത, ഇന്ന് ഈ അവസ്ഥയിൽ എത്തിയ തന്റെ ബാല്യകാല സുഹൃത്തിനോട് വിവേക് ചോദിച്ചു, 
" അശ്വിൻ നീ ഇപ്പോഴെങ്കിലും മനസ്സിലാക്കിയോ ശുചിത്വം എത്ര പ്രധാനപ്പെട്ടതാണ് എന്ന്?"
നവോമി പി വി
7സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ