യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ശുചിത്വബോധം
ശുചിത്വബോധം
പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരാളായ കൊറോണ വൈറസ് ആണ് മനുഷ്യന്റെ ജീവിതം ഇപ്പോൾ കാർന്നുതിന്നുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ജീവിതശൈലിയിലും ദിനചര്യയിലും കൊറോണ വൈറസ് വരുത്തിയ മാറ്റങ്ങൾ ചില്ലറയല്ല. മനുഷ്യജീവിതം മാറി മറിയുവാൻ ഒരു നിമിഷം മതിയെന്ന് ആബാലവൃദ്ധ ജനങ്ങളെയും ബോധ്യപ്പെടുത്തുവാൻ നമ്മുടെ നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കാത്ത ഒരു സൂക്ഷ്മജീവി വേണ്ടി വന്നു. ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധരെയും മെഡിക്കൽ സയൻസിൽ കഴിവ് തെളിയിച്ചവർക്കു പോലും മരുന്നു കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ കൊറോണ എന്ന സൂക്ഷ്മാണു ലോകം കീഴടക്കി. പ്രകൃതിയുടെ വികൃതിയായി പ്രളയം വന്നതിനു പിന്നാലെ കേരളീയരുടെ ജീവിതം മാറ്റിമറിക്കാനായി അടുത്ത വില്ലനും എത്തി. രോഗത്തെ പ്രതിരോധിക്കാനായി നമുക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. വ്യക്തിശുചിത്വമുണ്ടെങ്കിൽ മാത്രമേ നമുക്ക് സമൂഹവ്യാപനം തടയാൻ സാധിക്കൂ. രോഗം പ്രതിരോധിക്കാനായി ആദ്യം മനുഷ്യന് വേണ്ടത് ചില നല്ല ശീലങ്ങളാണ്. സാനിട്ടായ്‌സറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകിയും മാസ്കുകൾ ഉപയോഗിച്ചു വായ മറയ്ക്കുകയും ചെയ്യുന്നതിലൂടെ തന്നെ രോഗം പകരാതിരിക്കാനുള്ള ആദ്യ കടമ്പ നാം കടന്നിരിക്കുന്നു. നമുക്ക് വേണ്ടി അതിർത്തിയിൽ നിന്നു പോരാടുന്ന ധീര സൈനികരെക്കാൾ ഉയരെയാണ് നമുക്കു വേണ്ടി രാവും പകലും നോക്കാതെ ശുചീകരണപ്രവർത്തനങ്ങൾക്കും പിന്നെ പൊതുജനങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടി തന്റെ ജീവൻ പണയം വെച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും പോലീസുകാരും. പക്ഷെ വിജനമായ പാതയോരങ്ങൾ സന്ദർശിക്കുന്നത് ഒരു കൗതുകമായി എടുക്കുന്ന ചെറുപ്പക്കാരുള്ള നമ്മുടെ ഈ കേരളത്തെ സംരക്ഷിക്കുന്നതിൽ പൊലീസുകാർ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അവരുടെയും ജീവിതത്തിൽ ശുചിത്വം നിർബന്ധമാണ്. ആരോഗ്യമുള്ള സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ്. വൃത്തിയും വെടിപ്പുമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനു നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നവരായിത്തീരുന്നു. ശുചിത്വം ശീലമാക്കുന്നതിലൂടെ രോഗ പ്രതിരോധം നേടിയെടുക്കാമെന്നു ഈ വേളയിൽ ഞാൻ ഓരോരുത്തരോടുമായി ഓർമപ്പെടുത്തുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ