ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പുത്തൻ ഉണർവ്

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുത്തൻ ഉണർവ്

ഇരുട്ടിൻ മറനീക്കി വെളിച്ചത്തിൻ
മിഴികൾ പതിയെ തുറക്കവേ
കിഴക്കൻ ചക്രവാളത്തിലുദിച്ചു-
യരുകയായ് അരുണ ഭഗവാൻ.
തണുപ്പിൻ സ്പർശം പുലരിയെ
തലോടവേ പൂക്കൾ തൻ
ശിരസുയർത്തി നിൽക്കുന്നു
മഞ്ഞിൻ പുതപ്പു മൂടി
വിദൂരതയിലേക്കു നോക്കി
നിൽക്കുന്നു പ്രകൃതിയും
പച്ച വിരിപ്പണിഞ്ഞ് സൂര്യനെ
ഉയർത്തി നിൽക്കുന്നു മലനിരകളും
പൂവിൻ മേൽ വട്ടമിട്ടു
പറക്കുന്നു വർണശലഭങ്ങളും
തൻ തിരകളാൽ താളം പിടിച്ച്
പാറക്കെട്ടുകൾ തോറും
പളുങ്കുമണി ചിന്നിച്ചിതറിക്കൊണ്ടൊഴുകി
പോകുമാരണ്യ പൂഞ്ചോലയും
പച്ചപ്പിൻ പ്രകൃതിയിലേക്ക്
വരവേൽക്കാം മനോഹരപുലരിയെ
പുത്തൻ പ്രതീക്ഷകളുമായി
പുത്തൻ ചിന്തകളുമായി
പുതിയൊരു ജീവിതത്തിനായി.

നിധിനാ രാജൻ എം
9 ബി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത