സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ :നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ:നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ഒരേ തമാശ കേട്ട് നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്തു നിങ്ങൾ വീണ്ടും വീണ്ടും കരയുന്നത്. ജീവിതം അത് ആർക്കുമുന്നിലും തോറ്റുകൊടുക്കാനുള്ളതല്ല. ഈ മനോഹരമായ വാക്കുകൾ ആരുടേതാണെന്ന് അറിയാമോ? ലോകമെമ്പാടുമുള്ള ജനങ്ങളെ മുഴുവൻ ചിരിപ്പിച്ച കോമാളി വേഷം കെട്ടിയ അതിബുദ്ധിമാൻ"ചാർലി ചാപ്ലിൻ" പറഞ്ഞതാണു ഈ വാക്കുകൾ. പ്രിയപ്പെട്ട വായനക്കാരെ, നമ്മളെല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കോവിഡ്-19 അഥവാ, കൊറോണ വൈറസ് ബാധ.

നമ്മൾ കൊറോണ എന്നുകേട്ട് ഞെട്ടി മുഖംപൊത്തി പേടിച്ചു മാറിനിൽക്കുകയല്ല വേണ്ടത്. ഇസ്ലാമിന്റെ മഹാ ഗ്രന്ഥമായ ഖുർആൻ പറയുന്നു, ഈ ലോകത്ത് മനുഷ്യനെ മാത്രമാണ് ദൈവം പൂർണ്ണനായി സൃഷ്ടിച്ചിട്ടുള്ളത്.ആ പൂർണ്ണനായ മനുഷ്യൻ,പൂർണ്ണത ഇല്ലാതെ ദൈവം സൃഷ്ടിച്ച,ഒരു കോശത്തിന്റെ സാനിദ്ധ്യം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത, ഒരു വൈറസിനെ പേടിക്കുന്നുവോ? പേടിയല്ല നമ്മുക്ക് വേണ്ടത്,ജാഗ്രതയാണ്. മദർ തെരേസ പറഞ്ഞതുപോലെ, "ഒരുമിച്ചു നിന്നാൽ നമ്മൾക്ക് വലിയ കാര്യങ്ങൾ ചെയ്യുവാനാകും എന്ന വാചകത്തിന്റെ പ്രസക്തി ഇവിടെ വീണ്ടും തെളിയുകയാണ്.

മനുഷ്യർ,മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ അസുഖം പരത്തുന്ന ഒരു വൈറസാണു കൊറോണ . ഗോളാകൃതിയിൽ സുര്യനെപ്പോലെ രൂപം ഉള്ളതിനാലാണ് ഈ വൈറസിനു കൊറോണ എന്ന പേരു ലഭിച്ചതുപോലും.ശ്വാസനാളത്തിനെയാണ് ഈ വൈറസ് മുഖ്യമായും ബാധിക്കുക. ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.പിന്നീട്, ന്യൂമോണിയ,ബ്രോ ങ്കയ്റ്റിസ് എന്നിവ പിടിപ്പെടും.അപ്പോഴാണ് പല രോഗികളും ആശുപത്രിയിൽ പോകുന്നത്ത്.ഇത് വളരെ വൈകിയുള്ള അവസ്ഥയാണ്. ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ വൈദ്യസഹായം തേടണം. വൈദ്യസഹായത്തിനു ഹോസ്പിറ്റലിൽ പോകേണ്ട,പകരം വേൾഡ് ഹെൽത്ത്‌ ഓർഗ്ഗനൈസേഷന്റെ വെബ്സൈറ്റോ, നമ്മൾക്ക് കിട്ടിയിട്ടുള്ള ടോൾഫ്രീ നമ്പറിലോ വിളിച്ചാൽ മതി. 206 രാജ്യങ്ങളിൽ ഈ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്.

നമ്മൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രത്യേകമായ കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്ത് ഇടപെഴകുന്നവരായിരിക്കും നമ്മൾ.ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപെഴുകിക്കഴിഞ്ഞ ശേഷം കൈകൾ സോപ്പ് അല്ലെങ്കിൽ സാനിട്ടൈസർ /ആൽക്ക ഹോളിക്ക് റബ് ഉപയോഗിച്ച് വൃത്തിയാക്കണം. ഈ വിവരങ്ങൾ നമ്മൾ കൂട്ടുകാരുമായും വീട്ടിലുള്ളവരുമായും പങ്കുവെച്ച് അവരെയും ബോധവൽക്കരികണം. ചെറിയ കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. ജനങ്ങൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോകാതെ ഇരിക്കണം . മാസ്ക് ധരിക്കണം വീടിനു പുറത്തു പോകുമ്പോൾ. വീടു വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുന്നത്തിനുമുമ്പും കൈ ശുചിത്വം പാലിക്കണം. മറ്റുള്ളവർക്കും ഈ അറിവുകളൊക്കെ പങ്കുവെച്ചു കൊടുക്കണം. നമ്മുക്കെല്ലാം അറിയാം,ലോകമെമ്പടും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ പലരും ഇത് അനുസരിക്കാതെ പുറത്തിറങ്ങി നടക്കുകയും കാറിലും മറ്റു വാഹനങ്ങളിലും വിനോദ സഞ്ചാരത്തിനു പോകുകയുമൊക്കെ ചെയ്യുന്നു.ഇത് പാടില്ല, വൈദ്യശാസ്ത്രം രാവും പകലും ഇല്ലാതെ ഈ പേമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ശ്രമിക്കുബോൾ നാം കരുതൽ ഉള്ള ജനത ആയിട്ടാണു പെരുമാറേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾക്ക് പുറത്തുപോകാതിരിക്കാൻ പറ്റില്ല. അപ്പോൾ പോവുക തന്നെ വേണം. പക്ഷെ, അതിനുള്ള കരുതലോടെ മാത്രം. നമ്മുടെ പോലീസ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ജനങ്ങളെ വീടിന്റെ പുറത്തിറങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ. അവരുടെ പ്രയത്നത്തിനു നമ്മൾ വില കൊടുക്കണം.

വൈദ്യ രംഗത്തുള്ളവർക്കും മറ്റു സമാന പ്രവർത്തകർക്കും നമ്മളെപ്പോലെ തന്നെ അവരെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്.ആ കുടുംബത്തിന്റെ പല വേവലാതികളും എന്തിനു പറയുന്നു, സ്വന്തം ജീവൻ തന്നെ ത്യജിച്ചാണ്‌ അവർ നമ്മൾക്കുവേണ്ടി പണിയെടുക്കുന്നത്. അവരുടെ ആ പോരാട്ടം കണ്ടില്ല എന്ന് നടിക്കരുത്. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ സഹായങ്ങൾ ചെയ്യുക. ഭക്ഷണമില്ലാത്തവർക്കു ഭക്ഷണം നൽകുവാനും, മരുന്നില്ലാത്തവനു മരുന്നു നൽകുവാനും, രക്തദാനം ചെയ്യാനും, പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടി ഒരു പാത്രം വെള്ളം വീടിന്റെ മുറ്റത്തു വെക്കാനും, ആള്ക്കൂട്ടങ്ങളിൽ നിന്ന് മാറി നിൽക്കാനും, മറ്റുള്ളവരെ ബോധവൽക്കരിക്കുവാനും, പാവങ്ങളെ സഹായിക്കുവാനും, മാസ്ക് പോലുള്ള ശുചിത്വ വസ്തുക്കൾ ധരിക്കുവാനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ തടുക്കുവാനും നമ്മളെക്കൊണ്ടാകും.നമ്മൾക്ക് നമ്മളെത്തന്നെ തിരിച്ചറിയാൻ കിട്ടിയ ഒരു അവസരമായിട്ടും ഈ ലോക്ക് ഡൌൺ കാലയളവിനെ കണക്കാക്കാം. ചിത്രം വരക്കുക, കവിത രചിക്കുക ,കഥ രചിക്കുക, ബന്ധുക്കളെയും കൂട്ടുകാരെയും ഫോൺ വിളിക്കുക,സംഗീതം പഠിക്കുക, പാചകം പഠിക്കുക അങ്ങനെ അനവധി കാര്യങ്ങൾ നമുക്ക് ഇപ്പോൾ ചെയ്യാനാകും.

നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വാൾട്ടർ ബാഗി ഹോട്ടെന്ന മഹാനായ ജേണലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നമ്മൾ നേടിയെടുക്കേണ്ട ഏറ്റവും വലിയ സന്തോഷം" കൊറോണയെ അതിജീവിക്കലാണ്". അതിനു വേണ്ടി നമ്മൾക്ക് ഒന്നിക്കാം.

അൽഫിദജാൻ
8 ജെ സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം