ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഭാവനയിൽ കൊറോണ വൈറ‍സ്‌‌\എന്റെ ഭാവനയിൽ കൊറോണ വൈറ‍സ്‌‌

Schoolwiki സംരംഭത്തിൽ നിന്ന്

| തലക്കെട്ട്= എന്റെ ഭാവനയിൽ കൊറോണ വൈറ‍സ്‌‌ | color= 3 }}


കൊറോണയെന്നൊരു മാരക വ്യാധി
 ലോകത്താകെ ഭീതിപരത്തി
 ലോകം മൊത്തം ലോകഡൗണായി
 മരുന്നും ഇല്ല മന്ത്രവും ഇല്ല
ആൾ ദൈവങ്ങൾ എവിടെയും ഇല്ല
 കഷ്ടപ്പാടും പട്ടിണിക്കോലവും
 ഒട്ടനവധി ലോകത്താകെ.
പണവുമില്ല ധനികരും ഇല്ല
 സമത്വസുന്ദര ലോകം ഇതൊന്ന്
ഇപ്പോൾ കണ്ടോ
 മതവുമില്ല രാഷ്ട്രീയമില്ല
 അടിപിടി കേസുകൾ എവിടെയുമില്ല
 പെൺവാണിഭവും പീഡന കഥകളും
 ലോകത്തെങ്ങും കേൾക്കാനില്ല.
 അവിടെയും ഉണ്ട് ഇവിടെയും ഉണ്ട്
കൊറോണ വൈറസ് എവിടെയുമുണ്ട്
ഇത് കണ്ടിട്ട് ലോകം മുഴുവൻ
ലോക്ഡൗൺ എന്നൊരു നിയമം വച്ചു
ഇതുകണ്ടിട്ട് ദൈവം പോലും
മിഴികൾ രണ്ടും പൂട്ടിയിരുന്നു.

 

പൂജാലക്ഷ്മി
9A ഗവ.എച്ച്.എസ്സ്.പയ്യനല്ലൂർ,ആലപ്പുഴ,മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത