ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധമാർഗങ്ങളും
കൊറോണയും പ്രതിരോധമാർഗങ്ങളും
കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സാർസിനും എബോളക്കു ശേഷം ലോകത്തെ ഭീതിയുടെ മുൾമുനയിൽ എത്തിച്ച വൈറസാണ് കോവിഡ്-19. ഒരു ജീവ കോശത്തിനുള്ളിൽ അല്ലാതെ വളരാനോ പെറ്റുപെരുകാനോ കഴിവില്ലാത്ത ജീവകണങ്ങൾ ആണ് വൈറസുകൾ. അവയ്ക്ക് സ്വതന്ത്രമായി വളരാനോ പെരുകാനോ കഴിയില്ല. ഒരു ജീവ കോശത്തിനുള്ളിൽ എത്തിയാൽ ഇവ വളരാനും പെരുകാനും തുടങ്ങും. ജലദോഷം മുതൽ സാർസ് മെർസ് തുടങ്ങി മാരകരോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ. കിരീടം,പ്രഭാവലയം എന്നീ അർഥങ്ങളുള്ള 'കൊറോണ' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത്. കിരീടം പോലെ തോന്നിക്കുന്ന ഒരു ആവരണം വൈറസിൻറെ ചുറ്റും ഉള്ളതിനാലും സൂര്യൻറെ പ്രഭാവലയത്തോട് രൂപസാദൃശ്യം ഉള്ളതിനാലുമാണ് ഈ പേരുവന്നത്.2019 ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയ പുതിയ കോവിഡ്- 19 ഉൾപ്പെടെ ഏഴു തരം കൊറോണ വൈറസ് ആണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. പനി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ശ്വാസംമുട്ടൽ, തളർച്ച എന്നിവയാണ് കോവിഡ് 19 ൻറെ ലക്ഷണങ്ങൾ. എന്നാൽ ഈവിധ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും കൊറോണ ചിലരിൽ പിടിമുറുക്കാറുണ്ട്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പ്രധാനമായും പടരുന്നത്.ലക്ഷകണക്കിനാളുകളെ മരണത്തിലേ ക്ക് നയിച്ച ഈ മാരകവ്യാധിയെ വരുതിയിൽ നിർത്തുന്നതിനാവശ്യമായ പ്രതിരോധമാർഗങ്ങളും മുൻകരുതലുകളും എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം. ചിട്ടയായ ആരോഗ്യ ആഹാരശീലങ്ങളിലൂടെ കോവിഡ് എന്ന മഹാവ്യാധിയെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. കൊറോണ പടർന്നു തുടങ്ങിയ സമയം മുതൽ പൊതുജനആരോഗ്യ വിദഗ്ധർ പറയുന്ന ഒരു കാര്യമാണ് ആണ് സോപ്പിട്ടു നന്നായി കൈ കഴുകുക എന്നത്. കണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിലേക്ക് വൈറസ് എത്തുന്നത് തടയാനാണ് സോപ്പിട്ട് കൈ കഴുകൽ. സോപ്പിട്ട് കൈ കഴുകുന്നതും മൂലം വൈറസുകളുടെ പുറംഭാഗത്തെ എണ്ണമെഴുക്കുള്ള ഭാഗം നശിക്കുകയും വൈറസുകൾക്ക് കോശങ്ങളിൽ പറ്റി പിടിക്കാനും അകത്തുകയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു. കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർ 28ദിവസത്തേക്ക് പൊതുഇടങ്ങളിൽ നിന്നും മാറി സ്വന്തം വീട്ടിൽ നല്ല വായുസഞ്ചാരമുള്ള മുറികളിൽ കഴിയേണ്ടതാണ്.ഇത്തരത്തിൽ കഴിയുന്ന ആളുകളും കുടുംബാംഗങ്ങളും രോഗം പടരാതിരിക്കാൻനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കോവിഡ്- 19 വൈറസ് ആക്രമണം മരണകാരണം ആകുന്നത് പ്രതിരോധശേഷി താരതമ്യേന കുറഞ്ഞ വ്യക്തികളിൽ മാത്രമാണ്. ദിവസവും ആരോഗ്യശീലങ്ങൾ പാലിക്കുക എന്നതാണ് മികച്ച പ്രതിരോധ ശക്തി ഉണ്ടാകുന്നതിന് ഏറ്റവും അനിവാര്യമായ ഘടകം. വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാൻ സാധിക്കും. പ്രതിരോധ ശക്തി വർധിപ്പിക്കുന്ന ആഹാരശീലങ്ങൾ എന്തെല്ലാം എന്ന് നോക്കാം. 1. ചെറുചൂടുള്ള നാരങ്ങാവെള്ളം ശീലമാക്കുക പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിൽ വളരെ നിർണായകമാണ് വൈറ്റമിൻ സി ധാരാളം അടങ്ങിയ നാരങ്ങ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് ഈ പാനീയം സഹായിക്കും.ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും വൈറസുകളെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കുകയും ചെയ്യും. 2. വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള ഭക്ഷണം വൃത്തിയോടെ തയ്യാറാക്കുകയും കഴിക്കുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുമ്പ് നന്നായി കഴുകുന്നുണ്ടെന്ന് ഉറപ്പാക്കുക. 3. ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുക വലിയതോതിൽ വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധശക്തി നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഹൃദ്രോഗങ്ങൾ, കിഡ്നി സ്റ്റോൺ എന്നിവ ഉണ്ടാകാതിരിക്കാനും ഓറഞ്ച് സഹായിക്കുന്നു. 4. പച്ചക്കറികൾ കൂടുതൽ കഴിക്കാം രോഗപ്രതിരോധശേഷി കുറഞ്ഞവരെ വൈറസുകളും ബാക്ടീരിയകളും പെട്ടെന്ന് പിടികൂടും.അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃത ഭക്ഷണവും നല്ല ഉറക്കം, വ്യായാമം തുടങ്ങിയവയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ധാരാളം വെള്ളം കുടിക്കുക ഇഞ്ചി മഞ്ഞൾ വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. 5. പരിസരം വൃത്തിയാക്കാം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക എന്നുള്ളത്. എല്ലാവരും എപ്പോഴും ഉപയോഗിക്കുന്ന സ്ഥലങ്ങൾ അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക. സാമൂഹിക അകലം പാലിക്കുക. ഇത്തരം ആരോഗ്യ ആഹാരശീലങ്ങൾ പാലിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യാൻ കഴിയും. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തെ മുഴുവൻ ജനതയേയും അണിനിരത്തിയുള്ള ജനതാ കർഫ്യു പുതിയ ഒരു ചുവടുവെപ്പായിരുന്നു. മരുന്നില്ലാത്ത മഹാമാരിയുടെ വ്യാപനം തടയാൻ രാഷ്ട്രം ഒന്നടങ്കം പങ്കാളി ആകേണ്ടതുണ്ട്. ലോകം തന്നെ പതുക്കെ നിശ്ചലമായ കൊണ്ടിരിക്കുകയാണ്. അടച്ചിടൽ തന്നെയാണ് രോഗവ്യാപനം തടയാൻ ഉള്ള നമ്മുടെ രാജ്യത്തിൻറെ ഏക പോംവഴി. ഭരണകൂടവും ആരോഗ്യമേഖലയിൽ ഉള്ളവരും സന്നദ്ധപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും നമ്മെ സംരക്ഷിക്കാൻ കണ്ണിമചിമ്മാതെ ജാഗരൂകരായിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകുക എന്നതാണ് നമ്മുടെ കർത്തവ്യം. സാമൂഹിക അകലം പാലിച്ചു കൊണ്ടേ രോഗം പരക്കുന്നത് തടയാൻ സാധിക്കൂ. പഴുതടച്ച ജാഗ്രത അല്ലാതെ മറ്റൊരു ആയുധം കൊണ്ടും രക്ഷയില്ല. രോഗം പരക്കുന്ന ചങ്ങലക്കണ്ണികൾ പൊട്ടിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം. സ്വയം നിയന്ത്രിച്ച് സ്വയം പിന്മാറി നമുക്ക് ഒതുങ്ങാം. നമുക്കുവേണ്ടി......നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി......നമ്മുടെ രാജ്യത്തിനു വേണ്ടി.... Break the Chain
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ