നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കോവിഡ് 19 - അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - അനുഭവക്കുറിപ്പ്


ഇന്ന് രാജ്യത്ത് പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ കുറിച്ചാണ് ഞാൻ കുറിപ്പ് തയ്യാറാക്കുന്നത്. കൊറോണ എന്ന കോവിഡ് 19 നമ്മുടെ രാജ്യത്തെ പലരെയും കൊന്നൊടുക്കി കഴിഞ്ഞു. ആഹാര സാധനങ്ങൾ കിട്ടാതെയും പുറത്തിറങ്ങാൻ യാതൊരു മാർഗ്ഗവും ഇല്ലാതെയും ബുദ്ധിമുട്ടുകയാണ് ജനങ്ങൾ . എന്റെ കാര്യം പറഞ്ഞാൽ സ്കൂളിൽ പോകാതെയും കൂട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെയും വീട്ടിലിരിക്കുകയാണ്. ഈ അവധിക്കാലം അങ്ങനെ വീടിനകത്ത് തന്നെ കഴിച്ചു കൂട്ടുന്നു. മാസ്ക്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൊറോണ എന്ന പകർച്ചവ്യാധി ലോകത്തെ മുഴുവൻ വിഴുങ്ങും മുമ്പ് നമുക്ക് അതിനെ സംഹരിക്കണം. ജീവിതത്തിൽ ആർക്കും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് ഈ കോവിഡ് കാലം....


അമൃത സതീഷ്
8 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം