എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
ഓരോ ജീവിയുടെയും ആവാസവ്യവസ്ഥിതിക്കനുസരിച്ചാണ് നമ്മുടെ പരിസ്ഥിതി സ്ഥിതി ചെയ്യുന്നത് പ്രകൃതി രമണീയമായ ചുറ്റുപാടുകളോടുകൂടിയാണ് നാം ജീവിക്കുന്നത് നമ്മുടെ പരിസ്ഥിതിക്കനുസരിച് ഇണങ്ങി ജീവിക്കാൻ കഴിഞ്ഞാൽ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാം. നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.. പക്ഷെ ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് പ്രകൃതിയെ നശിപ്പിക്കലാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങളെല്ലാം മനുഷ്യർ മറക്കുകയാണ്. മനുഷ്യർ ഇനി വരുന്ന തലമുറകളെ കുറിച്ച് ഓർക്കാതെ പ്രകൃതിയെ എല്ലാത്തരത്തിലും ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്നതും ഫാക്ടറികളിൽ നിന്നുണ്ടാകുന്നതുമായ മലിനീകരണവും വനനശീകരണവുമെല്ലാം തന്നെ പ്രകൃതിയെ ദോഷമായി ബാധിക്കുന്നു. പ്രകൃതിയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവജാലങ്ങൾക്ക് ധരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതുപോലെതന്നെ പ്ലാസ്റ്റിക് മലിനീകരണം ഒരു കനത്ത പ്രഹരമായി ഉയർന്നുവന്നിരിക്കുന്നു. പ്ലാസ്റ്റിക് നിർമ്മാണം നിർത്തലാക്കുന്നതിലൂടെയും വയലുകളും കുന്നുകളും കാവുകളും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ കുറെയേറെ സംരക്ഷിച്ചു നിർത്താൻ കഴിയും. നമ്മുക്ക് നമ്മുടെ പരിസ്‌ഥിതിയെ സംരക്ഷിക്കാം. അതിനായി നമുക്കൊന്നായി കൈകോർത്തീടാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം