ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ഇതൊരു വെളിപാടിന്റെ സമയമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷംപോലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല. ഇവിടെയിപ്പോൾ പാമരനും പണ്ഡിതനുമില്ല.ഉയർന്നവനും താഴ്ന്നവനും ഇല്ല്ല. മുതലാളിയും തൊഴിലാളിയുമില്ല. എതിരേ വരുന്നത് സുന്ദരനാണോ സുന്ദരിയാണോ എന്നുപോലും തിരിച്ചറിയാൻപറ്റില്ല. കണ്ണുമാത്രമേ പുറത്തുള്ളൂ. ബാക്കി ഭാഗം മൂടി കെട്ടേണ്ട അവസ്ഥ. മാളുകളും ജിമ്മും ഒന്നും ഇല്ലങ്കിലും സൂര്യൻ പതിവു പോലെ ഉദിക്കുമെന്നും അസ്തമിക്കുമെന്നും ബോധ്യപ്പെട്ടു. അതൊക്കെ നമ്മളുണ്ടാക്കിയ ശീലങ്ങൾ മാത്രമായിരുന്നു.ഒരു പ്രളയമോ കാണാൻ പോലും കഴിയാത്ത ഒരു വൈറസോ മതി ജീവിതമാകെ തകിടം മറിയാൻ. ..മനുഷ്യൻ തന്റെ മാളങ്ങളിൽ കയറി സുരക്ഷ ഉറപ്പിച്ചപ്പോൾ... ശെരിക്കും രക്ഷപെട്ടു പുറത്തേക്കു ഭയമില്ലാതെ വന്നത് മൃഗങ്ങൾ ആയിരുന്നു... പുഴകൾക്കു സ്വസ്ഥമായി ഒഴുകാം... അവയെ കളങ്കമാക്കുന്നവർ ഇന്ന് തടവിലാണ്... കൊറോണയുടെ തടവിൽ... കൊറോണ ഒരു തിരിച്ചറിവാണ്...നാളെയ്ക്കുള്ള ഉപദേശം ആണ്..എത്രയുംവേഗം ഈ അന്ധത ഇല്ലാതെ ആവട്ടെ . പുതിയ കാലത്തിലേക്ക് പുതിയ മനസ്സുമായികടന്നുചെല്ലാൻവഴിയൊരുങ്ങട്ടെ.അപ്പോഴുംഇന്നത്തെ പാഠങ്ങൾ ഉൾക്കൊണ്ട് ജീവിക്കുക.. ഈ ഒരുമയും കാലവും..എന്നും നിലനിൽക്കട്ടെ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ