എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ വേണമീ മനോഹരമാം പ്രകൃതി ഭംഗി ഊഴിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേണമീ മനോഹരമാം പ്രകൃതി ഭംഗി ഊഴിയിൽ


നേരം സന്ധ്യയായി അപ്പു സ്കൂൾ വിട്ട് വീട്ടിൽ എത്തി.ദേഹം വൃത്തിയാക്കി അവൻ നാമം ജപിച്ചു.അദ്ധ്യാപിക നൽകിയ പ്രവർത്തനം അവൻ എടുത്തു നോക്കി. അന്നും ഇന്നും. ഇന്നത്തെ കാലത്തെയും പഴയകാലത്തെയും താരതമ്യം ചെയുക. അവൻ മുത്തശ്ശിയോട് ചോദിക്കാൻ പോയി.മുത്തശ്ശി ഇന്ന് എനിക്ക് ഒരു പ്രവർത്തനം അദ്ധ്യാപിക തന്നിട്ടുണ്ട് മുത്തശ്ശിയുടെ കാലത്തെയും ഈ കാലത്തെയും താരതമ്യം ചെയ്യണം. മുത്തശ്ശി പറഞ്ഞു തരുമോ? പറയാലോ. അപ്പു എഴുതിക്കോ. കേരളം ദൈവത്തിന്റെ സ്വന്തം നാട്. ആരും കാണാൻ കൊതിച്ചു പോകുന്ന പരിസ്ഥിതി. കള കളം പടിയൊഴുകുന്ന അരുവികളും പുഴകളും.പച്ച പട്ടുടുത്ത മലനിരകളും . കാറ്റിന്റെ ശ്രുതിയിൽ തലയാട്ടുന്ന നെൽ വയലുകളും. തലയിടുപ്പോടെ നിൽക്കുന്ന പാറകളും. തന്നെ വിളിച്ചോ എന്ന രീതിയിൽ നിൽക്കുന്ന നീർക്കോലിയും അങ്ങനെ തുടങ്ങി നിരവധി പരിസ്ഥിതി ഭംഗി അവകാശപ്പെടാനുള്ള നമ്മുടെ സ്വന്തം നാട്. എന്നിരുന്നാലും വളരെ പരിതാപകരമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കള കളം പാടുന്ന ശബ്‌ദം എന്നന്നേക്കുമായി നിലച്ചിരിക്കുന്നു.മലനിരകളെക്കാൾ വലിയ സൗധങ്ങൾ കാണപ്പെടുന്നു. കമ്പികൾ സംസാരിക്കുന്നിടത്ത് കാണാതില്ല നെല്ലിൻ കളികൾ. പ്രകൃതിയുടെ ഭംഗി കൂട്ടുന്ന നദികൾക്ക്‌ പകരം ഒഴുകുന്ന മാലിന്യങ്ങളാണ് കാണപ്പെടുന്നത്. ഇന്ന് ഭാരതപുഴക്ക് കണ്ണീർ ഒഴുക്കൻ കൂടി വെള്ളമില്ല. പച്ചപ്പ്‌ നിറഞ്ഞിടത് ഇന്ന് ചാരനിറം മാത്രം. സുഗന്ധം പറന്നിടത് ദുർഗന്ധം മാത്രം. തന്റേതല്ലല്ലോ എന്ന് കരുതി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഇന്ന് പര്വതത്തെപോലെ കാണപ്പെടുന്നു. പ്രകൃതിയെത്ര കോപിച്ചാലും മനസിലാവാത്ത ജനതയാണ് നമ്മുടേത്. മുത്തശ്ശി ഇതിന് പരിഹാരം ഇല്ലേ? അപ്പു ചോദിച്ചു. ഉണ്ട്‌.മുത്തശ്ശി പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ പ്രകൃതിയെ സ്നേഹിക്കുക സ്നേഹിക്കാൻ പഠിപ്പിക്കുക. ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് ഇറക്കി വിടുക.പരിസ്ഥിതി ദിനത്തിന് മാത്രമല്ല ഓരോ മാസത്തിലും മരം നടുക.ചെറുപ്രായത്തിൽ കുഞ്ഞിനെ വാർത്തെടുത്തൽ വരും തലമുറ ഇവിടെ സുഖമായി ജീവിക്കും. അല്ല മരങ്ങളെ മുറിക്കുകയാണെകിൽ നമ്മുക്ക് മരുഭൂമിയിലെക്കുള്ള ദൂരം അത്ര വിദൂരമല്ല. അത് ജീവനപതാണ്. അതുകൊണ്ട് മരത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും സ്നേഹിക്കുക. അപ്പു ഇനി പോയി കിടന്നോ ഇനി വേണമെകിൽ നാളെ എഴുതാം. വേണ്ട മുത്തശ്ശി ഇത് മതി.അടുത്ത ദിവസം അവൻ സന്ധ്യയ്ക്ക് മുത്തശ്ശിയെ ഓടിച്ചെന്ന് കെട്ടിപിടിച്ചു. എന്താ അപ്പു. ഇത് കണ്ടോ. ഓ നല്ല കുട്ടി. അല്ല ഇത് മുത്തശ്ശി എനിക്ക് നേടിത്തന്നത്.

നീരജാ കൃഷ്ണ
6 A എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ