എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉണർവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണർവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണർവ്

രാത്രിതൻ മധുരസ്മിതമായ
തെന്നലിൽ ഞാൻ മുഴുകീടവേ....
ഇരുണ്ടതൻ ഘോരവനത്തിൽ നിന്ന്
ഇനൻ പൊലിഞ്ഞാല്ഭംഗിയതത്രയും
പക്ഷിതൻ ഗാനങ്ങളാൽ
കാടിനെ ആനന്ദമാക്കീടവേ....
ഉണർന്നീടുന്നു മാറ്റൊലിയായ് മൃഗങ്ങളിൻ അലറലും
പൂക്കൾതൻ ചിറക് വിടർത്തവേ
സുഗന്ധം കാറ്റിൽ അലയടിക്കവേ....
ആകാശദൂരം അളക്കുവാനായി പരുന്തിൻകൂട്ടങ്ങൾ പറന്നുകളിക്കവേ...
ഗ്രാമലക്ഷിമിതൻ വിളികേട്ട്
ഞാൻ ഉണർന്നീടവേ...
പ്രാപഞ്ചിക ജീവിതത്തിൻ
മനോഹാരിത ഞാൻ ഇന്ന് അറിഞ്ഞുതുടങ്ങി


 

അനന്യ
5 A എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത