കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


ഒരു അവധിക്കാലത്ത് രാമു തൻ്റെ അമ്മയുടെ വീട്ടിൽ താമസിക്കാൻ പോയി. അവിടെ അവൻ്റെ മുത്തശ്ശനും മുത്തശ്ശിയും മാത്രമായിരുന്നു. രാമുവിൻ്റെ മുത്തശ്ശന് കൃഷിയുണ്ടായിരുന്നു. മുത്തശ്ശൻ എന്നും കൃഷിയിടത്തിൽ വെള്ളമൊഴിക്കാൻ പോകുമ്പോൾ രാമുവും കൂടെ പോകും. അങ്ങനെയവന് അവിടുന്ന് ഒരു പ്ലാവിൻ തൈ കിട്ടി. അതവൻ പറമ്പിൽ കുഴിച്ചിട്ടു. അവൻ അതിന് എന്നും വെള്ളം ഒഴിച്ചു കൊടുക്കും. പ്ലാവിൻ തൈ വലുതായി തുടങ്ങി. അവധിക്കാലം തീരാറായി. രാമുവിൻ്റെ അമ്മ വന്നവനെ കൂട്ടിക്കൊണ്ടുപോയി. അവന് ഒരുപാട് വിഷമമുണ്ടായിരുന്നു. തൻ്റെ മുത്തശ്ശനോടൊപ്പം ഇനി എനിക്ക് കൃഷിയിടത്തിൽ പോവാൻ കഴിയാത്തതുകൊണ്ട് തൻ്റെ പ്ലാവിൽ തൈ മുത്തശ്ശനെ ഏൽപ്പിച്ച് അവൻ അമ്മയോടൊപ്പം പോയി. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. അവൻ വീണ്ടും തൻ്റെ അമ്മയുടെ വീട്ടിൽ പോയി. മുത്തശ്ശൻ്റെ കൂടെ കൃഷിയിടത്തിൽ പോയപ്പോൾ കണ്ട കാഴ്ച അവന് ഒരുപാട് സന്തോഷമുണ്ടാക്കി. തൻ്റെ പ്ലാവിൽ കുറേ ചക്ക ഉണ്ടായിരിക്കുന്നു. അതിൽ കുറേ അണ്ണാനും പക്ഷികളും ഉണ്ട്. അവയൊക്കെ ചക്കപ്പഴം തിന്നും മരത്തിൽ കൂടുണ്ടാക്കിയും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ അവനും സന്തോഷമായി. മരം നമുക്ക് സംരക്ഷിക്കാം.

അഖിൽ കൃഷ്ണ
V.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ