ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./അക്ഷരവൃക്ഷം/അതിജീവനത്തിലേക്കു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിലേക്കു കൊറോണ      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിലേക്കു കൊറോണ      
                                    തിങ്ങി നിറഞ്ഞ നഗരങ്ങൾ.ചുറ്റും വൃത്തിഹീനമായ വഴികൾ.വിദേശ രാജ്യത്തിൻറെ അവസ്ഥയെ ഒരു ചെറു വെളിച്ചം ഇവിടെ പകരുന്നു.എവിടെയും ആകാശത്തെ തട്ടി നിൽക്കുന്ന ബഹുനിലകെട്ടിടങ്ങൾ .അവിടെ ഇത്രയേറെ വിനോദകാര്യങ്ങൾ.അവിടെ കൂടുതലും വിദേശികൾ തന്നെ.പാരീസിൽ വിനോദയാത്രക്കായി കുടുംബത്തോടെ പോയ ഒരു കൊച്ചു പെൺകുട്ടിയുടെ യാത്രാവിശേഷം.മടക്കയാത്രക്കായി വിമാനത്താവളത്തിൽ എത്തി.അവർ അവിടെ  നിന്ന് വിമാനത്തിൽ പറന്നുയർന്നു.അവർ സ്വന്തം നാട്ടിലെത്തി.രണ്ടു ദിവസത്തിന് ശേഷമാണു അവൾ ആ വിവരം അറിഞ്ഞത്.ലോകത്തു മഹാമാരിയായി കൊറോണ വൈറസ് അഥവാ കോവിഡ്-19 പടരുന്നു എന്ന്.അതിനാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യപ്രവർത്തകരെ അറിയിച്ച്  പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയണം എന്ന്.ഈ വാർത്ത ആ കുടുംബത്തെ വല്ലാതെ തളർത്തി.അവർ ആകെ ആശങ്കയിലായി.ഗ്രാമ വാസികൾ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു.തുടർന്ന് കുടുംബത്തെ ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.ഗ്രാമമാകെ ആശങ്കയിൽ പൊതിഞ്ഞു.പ്രഭാതം ഉണരുകയും ഇരുട്ട് മടങ്ങുകയും ചെയ്തു. 
                                       ചില ദിവസങ്ങൾക്കുള്ളിൽ പനിയും ചുമയും ഒക്കെ കുടുംബത്തിലെ പെൺകുട്ടിക്ക് പിടിപെട്ടു.ആരോഗ്യ പ്രവർത്തകർ ഉടൻ വീട്ടിൽ വന്നു പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.പെൺകുട്ടിയുടെ 'അമ്മ അരക്കു കീഴ്‌പോട്ടു തളർച്ച ബാധിച്ചതിനാൽ വിദേശത്തു പോകാതെ വീട്ടിൽ തന്നെ ഒരു ബന്ധുവിനോടൊപ്പം നിന്നു.എന്നാലും സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ അമ്മയും  നിരീക്ഷണത്തിലാണ്. അവർ തന്റെ മക്കൾക്കൊന്നും ഒന്നും വരുത്തരുതേ എന്ന് ഇരു കയ്യും കൂപ്പി ദൈവത്തോടായി പ്രാർത്ഥിക്കുകയാണ്.ആ ഗ്രാമവും ഈ കേരളദേശവും അവൾക്കായി പ്രാർത്ഥിച്ചു.പക്ഷെ പരിശോധനയിൽ അവൾക്കു കൊറോണ ബാധ പോസിറ്റീവ് ആയതായി സ്ഥിതീകരിച്ചു.കുടുംബത്തെയും ഐസൊലേഷൻ നിരീക്ഷണത്തിൽ ചേർത്തു.അതിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊറോണ സ്ഥിതീകരിച്ചു.ദൈവഭാഗ്യത്താൽ ഇവരുടെ ഇളയ മകൻ മൂന്ന് വയസ്സുകാരനായ കുട്ടിക്ക് രോഗമില്ലെന്നു കണ്ടെത്തി.പെൺകുട്ടിയുടെ നില തൃപ്തികരമെന്നും അമ്മക്ക് തളർച്ച ബാധിച്ച സ്ത്രീ ആയതിനാൽ സൂക്ഷ്മതയോടെ ആരോഗ്യ സേവനങ്ങൾ നൽകി പരിചരിക്കുന്നു.ഭയപ്പെടേണ്ട കാര്യമൊന്നും അവരിൽ ഇല്ല.ആശങ്ക നിറയുന്നത് അച്ഛന്റെ കാര്യത്തിൽ ആണ്.ഒന്നരവർഷമായി ശ്വാസകോശ രോഗത്തഗിന് ചികിത്സയിലായിരുന്നു.അതിനാൽ കടുത്ത പനിയും ശ്വാസതടസ്സവും അദ്ദേഹത്തിനുണ്ട്.
                          ദിവസങ്ങൾ കടന്നു പോയി.മകൾക്കും അമ്മയ്ക്കും രോഗം ഭേദമായി.ആശുപത്രി വിട്ടു.അവർ എല്ലാവരോടും നന്ദി പറഞ്ഞായിരുന്നു വീട്ടിലേക്കു മടങ്ങിയത് .കുടുംബം ഇനി കാത്തിരിക്കുന്നത് അച്ഛൻ രോഗം ഭേദമായി വരുന്നതിനാണ്.പക്ഷെ അച്ഛന്റെ സ്ഥിതി മോശമാണെന്നും   അച്ഛനെ  പരിചരിച്ച ഒരു നഴ്സിന്  കൊറോണ ബാധയുണ്ടെന്നും  സ്ഥിതീകരിച്ചു.കടുത്ത പനി കാരണം മരുന്ന് അച്ഛന്റെ ശരീരത്തിൽ പ്രവർത്തിക്കാതെ തുടങ്ങി .ഒടുവിൽ പനി കൂടി മരണം സംഭവിച്ചു.പരിചരിച്ച നേഴ്സ് രോഗമുക്തി നേടി കോറോണയെ അതിജീവിച്ചു.തന്റെ അച്ഛനെ ഒരു നോക്ക് കാണാൻ മക്കൾ അമ്മയോടായി പറഞ്ഞു.പക്ഷെ എന്ത് ചെയ്യും ആരെയും കാണാൻ അനുവദിക്കില്ല.അച്ഛന്റെ മൃതദേഹം കുഴിമാടത്തിലേക്കു എടുക്കുമ്പോഴും അവിടെ ബന്ധുക്കൾ ആരും തന്നെ ഇല്ലായിരുന്നു  .അവസാനത്തെ കാഴ്ച ,അച്ഛനെ കാണാൻ ഇനി സാധിക്കില്ല ആർക്കും  
                                              ഒരു മരണം സംഭവിച്ചെങ്കിലും അതിജീവനത്തിലേക്കു എതാൻ നമുക്ക് സാധിക്കും.തുടച്ചു നീക്കാം കൊറോണ എന്ന മഹാമാരിയെ.
ആര്യ
ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ