ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മളൊന്നും അറിയാത്ത ഒരു വൈറസാണ് നമ്മുടെ ലോകത്ത് വന്നിരിക്കുന്നത്.കൊറോണ എന്നാണ് ഈ വൈറസിന്റെ പേര്.ഈ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നാണ് ഞാൻ പറയുന്നത്. ഈ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ നമ്മൾ ശുചിത്വം പാലിക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിക്കുക .ഉപയോഗിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ടിഷ്യുപേപ്പറിനെ നശിപ്പിച്ചു കളയുക.ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ വീട്ടിൽത്തന്നെ ഇരിക്കുക.ഇടയ്ക്കിടയ്ക്ക് കൈകൾരണ്ടും സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കന്റ് നേരംകഴുകുക.പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക .കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. അകലം പാലിക്കുക വീടും പരിസരവും വൃത്തിയാക്കുക. വ്യക്തിശുചിത്വം ,സാമൂഹികശുചിത്വം,പരിസരശുചിത്വം എന്നിവ പാലിക്കുക.അങ്ങനെ നാം ജാഗ്രതയോടെ ഇരിക്കണം. ഒപ്പം നാം നമ്മുടെ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.വരാൻ പോകുന്ന നല്ല നാളേക്കുവേണ്ടി നമ്മുടെ ചില കാര്യങ്ങൾ മാറ്റിവയ്ക്കാം. ഒത്തൊരുമയോടെ നമ്മുടെ സഹോദരങ്ങൾക്ക് താങ്ങും തണലുമാകാം. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകുകയും വേണം.ഈ ഇരുട്ട് നീങ്ങിപ്പോകും പ്രകാശം പരക്കുകതന്നെ ചെയ്യും.ശുഭപ്രതീക്ഷയോടെ..........................
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ