എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNSUPSALAKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ പ്രതിരോധിക്കൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങളെ പ്രതിരോധിക്കൽ

പ്രിയപ്പെട്ടവരെ നമുക്കറിയാം നാം ഇന്ന് കൊറോണ എന്ന മഹാമാരിയുടെ വിരൽ തുമ്പിലാണ്.ഏതു നിമിഷവും അടർന്നു വീഴാവുന്ന ഇതളുകൾ പോലെയാണ് ഇപ്പോൾ നമ്മൾ. രോഗങ്ങൾ വരും മുൻപേ നാം അതിനുള്ള മുൻകരുതൽ എടുത്തിരിക്കണം.ഇപ്പോൾ ലോക്ഡൗൺ പ്രഖ്യപിച്ചതോടെ നാം വീട്ടിൽത്തന്നെയായി പുറംലോകം കാണാതെ ഒരു ജീവിതം.പക്ഷെ നമുക്ക് ഈ മഹാമാരിയെ ചെറുക്കാനുള്ള ധൈര്യം വേണം.ഈ മഹാമാരിയെ ചെറുക്കാൻ ഒന്നോ രണ്ടോ ആളുകൾ മാത്രം വിചാരിച്ചാൽ പോര ഈ ലോകം മുഴുവൻ മനസ്സറിഞ്ഞ് പെരുമാറണം.അതിന് കുറച്ചു കാര്യം മാത്രമേ ചെയ്യാൻ ഉള്ളൂ .കേന്ദ്ര സർക്കാർ പറയുന്നത്പോലെ കേട്ട് വീട്ടിൽ ഇരിക്കുക . അത്യാവശ്യത്തിനു മാത്രം നിരത്തിൽ ഇറങ്ങുക .രാവിലെ ഉള്ള നടത്തം വീട്ടുവളപ്പിൽ മാത്രം ചുരുക്കുക അഥവാ അത്യാവശ്യകാര്യത്തിന് നിരത്തിൽ ഇറങ്ങുമ്പോൾ മുഖാവരണം തീർച്ചയായും അണിയുക.പുറത്തു പോയി വന്ന ഉടനെ കൈ സോപ്പ്,ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക .നമ്മൾ നമ്മുടെ കുടുംബാംഗങ്ങളിൽ നിന്നു പോലും അകന്നിരിക്കുക .പനി ചുമ എന്നീ അസുഖമുള്ളവർ വൈദ്യ സഹായം തേടുക .നാം ഈ മഹാമാരിയെ ചെറുക്കാനുള്ള ധൈര്യം കാട്ടണം .പണ്ട് പല മഹാമാരികളും വന്നു കുറച്ചു പേരുടെ ജീവൻ പൊലിഞ്ഞു .പക്ഷെ നാം അവയൊക്കെ ചെറുത്തു .അതുപോലെ ഇതിനെയും തുരത്താം നമ്മുടെ ലോകത്തു നിന്ന് .അതുകൊണ്ട് കേന്ദ്ര സർക്കാർ പറയുന്നത് കേട്ടു വീട്ടിലിരിക്കാം ,കൊറോണയെ അകറ്റാം . നിങ്ങൾ ഓർക്കുക ഒരാൾ മതി നമ്മുടെ ലോകം തന്നെ ഇല്ലാതാക്കാൻ .

ശ്രീലക്ഷ്മി. ഏ.വി
5 എ എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം