ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മഹാമാരി

ലോകമൊരു രോഗിയായി മാറിടുന്നു
സൗധങ്ങൾ കെട്ടിപ്പൊക്കിയ മാനവർക്കിന്നിതാ
വീണ്ടും വിറങ്ങലിപ്പു
ആഘോഷചകിതരായി പാറിനടപ്പോർക്കു
താഴിട്ടു പൂട്ടിയ ദിനരാത്രങ്ങൾ
എന്തെന്നതില്ലാതെ വാങ്ങിച്ചു കൂട്ടിയോർ
ഒതുങ്ങിച്ചുരുങ്ങിയോ ഇന്നേക്കിതാ
പ്രകൃതിയുടെ മാറാപ്പിൽ കത്തിയിറക്കിയോർ
ഭയചകിതരായി വിറങ്ങലിപ്പൂ
ഇന്ന് ലോകമൊട്ടാകെ പ്രതിധ്വനിപ്പൂ
ഒരു കുഞ്ഞെലിയായി
ചൈനയിൽ എത്തിയത്
പുലിയായി ചൈനയെ കീറിയിട്ടു
വുഹാനിൽ നിന്ന് പറന്നെത്തി
ഇന്ത്യയിൽ കേരളത്തോടായി മല്ലടിച്ചു
പിന്നെയത് ഒട്ടുക്കു ലോകത്തിൻ ഭീതിയായി
ഒരു മഹാമാരിയായി പെയ്തിറങ്ങി
ഇറ്റലി തന്നിലെ കണ്ണീരു കടലാക്കി
ഒരോരു ജീവനെ ബലിയെടുത്തു
തേങ്ങിയതാ ഇറ്റലി എന്തിതു ചെയ്‌വു ഞാൻ
തേങ്ങുന്നു സ്പെയിനുമൊപ്പമായി
ഒരുകൂട്ടനൊമ്പരം ഒന്നിച്ചതാര്ത്തപോൽ
ലോകത്തിന് മാറിൽ പതിച്ചു വേഗം
നൊമ്പരക്കാഴ്ചകൾ സങ്കടകടലുകൾ
പതിവ് തൻ കാഴ്ചയായി മാറിടുന്നു
ഈ ഭീതിയകറ്റുവാൻ ഇതിനെ തുരത്തുവാൻ
ഒരുമിച്ചു ഡോക്ടറും , നഴ്‌സുമാരും
ഒപ്പമതാ പോലീസും നന്മമനസുകൾ
ഇതിനെ തകർക്കുവാൻ കൂട്ടമായി
ഒരു മഹായുദ്ധമായി പൊലിഞ്ഞു നറു ജീവനുകൾ
ഇരയായി ഒരുപോലെ മനുഷ്യദേഹം
കേരള നാടതു തേങ്ങിയ നേരത്തു
മാറോട് ചേർത്തു ഒരു മുതൽവർ
ഓഖിയും നിപ്പയും പ്രളയമതൊക്കെയും
കേരളനാട്‌ ചെറുത്തതല്ലേ
അന്ന് നാം ലോകത്തിന് മാതൃകയായി
ലോകത്തിന് നെറുകയിൽ എത്തിയില്ലേ
അതേ ഇന്നിത് കൊറോണയാ
നമ്മെ വിഴുങ്ങിടും നമ്മോടിണങ്ങാത്ത ഈ കൊറോണ
തകർത്തിടും നമ്മളിതു പറിച്ചെറിഞ്ഞിടുമിതു
"ബ്രേക്ക് ചെയിൻ" ക്യാമ്പയിനിനോടൊത്തു ചേർന്ന്
ഒരു പുതു ലോകചിന്തയുടെ നന്മയായി

ഗൗരി പി എം
8 ബി
ജി എച്ച് എസ് എസ് കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത