സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/അവധി കാലം കവർന്ന കൊറോണ

അവധി കാലം കവർന്ന കൊറോണ


വാർഷിക പരീക്ഷയ്ക്ക് ടീച്ചർ ടൈം ടേബിൾ തന്നപ്പോൾ ഉള്ളിൽ പരീക്ഷയുടെ പേടിയും എന്നാൽ അത് കഴിഞ്ഞുള്ള അവധി കാലത്തിന്റെ സന്തോഷവും മനസ്സിലുടെ കടന്നു പോയി. പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ചിന്തകളുടെ ഇടയിലെ വിശ്രമവേളകൾ അവധികാലം എങ്ങനെ ചിലവഴിക്കണം എന്നതിന്റെ പദ്ധതികൾ രൂപപെടുത്തുന്ന തിരക്കിലായിരുന്നു. പി. റ്റി . പി നഗറിലെ നീന്തൽ കുളവും. എന്റെ സ്കൂൾ ഗ്രൗണ്ടിലെ അവധികാല കായിക പരിശീലനവും, അയൽ പക്കത്തെ കൂട്ടുകാരും ആയുള്ള നേരമ്പോക്കുകളും അങ്ങനെ പലതും മനസ്സിൽ സ്വപ്നം കാണുമ്പോൾ ആണ് ആദ്യം രസം കൊല്ലി എന്ന് കരുതിയ കൊറോണ എന്ന കോമാളിയുടെ രംഗപ്രവേശനം. ആദ്യം ഇവന്റെ പേരിൽ കുട്ടികൾ ആയ നമ്മൾക്ക് പരീക്ഷകൾ മാറ്റി വച്ചപ്പോഴും അവധി കിട്ടിയപ്പോഴും പുറത്തു കാണിക്കാതെ സന്തോഷം ഉള്ളിലൊതുക്കി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ കൊറോണ എന്ന് പറയുന്നത് വെറും കുഞ്ഞൻ അല്ലെന്നും ഇവൻ ലോകത്തെ മനുഷ്യരുടെ ഉറക്കം കെടുത്തുന്ന ഭീകരൻ ആയ വൈറസ് ആണെന്നും പത്രങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും എനിക്ക് മനസിലായി. കൈകൾ കഴുകിയും, സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വത്തിലൂടെയും ഈ വൈറസ്സിന്റ കണ്ണികൾ മുറിക്കാമെന്നു അതിനാൽ എല്ലാവരും സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കണമെന്ന് അറിയിച്ച് കൊണ്ട് ലോക്ക് ഡൗൺ ഏർപ്പെടുത്തി അപ്പോഴാണ് മനസിലായത് കൊവിഡ് -19 എന്ന് പേരിട്ടിരിക്കുന്ന കൊറോണ കുടുംബത്തിലെ ഈ ഇളം തലമുറക്കാരൻ ചില്ലറകാരൻ അല്ല എന്ന്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങിയ ഇവന്റെ താണ്ഡവം ഇന്ന് എല്ലാ രാജ്യങ്ങളിലും ചെറുതും വലുതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നു.ഒന്ന് എനിക്ക് മനസിലായി. ഈ പ്രകൃതിയിൽ മനുഷ്യർ യഥാർത്ഥത്തിൽ എത്ര നിസാരന്മാരാണ്. ആയുധങ്ങൾ കോടികൾ മുടക്കി നിർമിക്കുകയും, വിൽക്കുകയും, ലോകത്ത് ഞാനാണ് വലിയവൻ എന്ന് വരുത്തിതീർക്കാൻ നടന്ന രാജ്യങ്ങൾ ഇന്നു സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷക്കാൻപ്പെടുന്ന പാടുകൾ മനുഷ്യരുടെ അഹന്തയ് ക്ക് ഏറ്റ പ്രഹരമാണ്. കൊറോണ കാലത്ത് നമ്മൾ അതിജീവിക്കും എന്നതിന് സംശയമില്ല. അവനെ ഈ ഭൂലോകത്ത് നിന്നും തുരത്തുന്നതിനായി നമ്മുടെ (ഭൂമിയിലെ ) എല്ലാ ശാസ്ത്രജ്ഞന്മാരും അഹോരാത്രം പണിയെടുക്കുകയാണ്. അവർ അതിൽ വിജയിക്കുക തന്നെ ചെയ്യും. എന്റെ അവധിക്കാലം അല്ല....., ഈ കൊറോണക്കാലം എന്നിൽ ചില തിരിച്ചറിവുകൾ ഉണ്ടായി എന്നുള്ളത് സത്യമാണ്. 1. മനുഷ്യൻ ഉണ്ടായിട്ടുള്ള വലിയ വലിയ ആയുധങ്ങൾ ഒന്നും മനുഷ്യരാശിയെ രകടിക്കണമെന്നില്ല 2. മനുഷ്യൻ വീട്ടിലിരുന്നാൽ പ്രകൃതിയുടെ സ്വാഭാവികത തിരികെ വരും 3. ലോക്ക് ഡൗണിൽ വീട്ടിലായ മനുഷ്യനും, ഭക്ഷണം കൊടുക്കുന്നു എങ്കിലും മൃഗശാലയിൽ അകപ്പെട്ട മൃഗങ്ങളും ഏകദേശം ഒരവസ്ഥയിലാണ്. 4. ലോക്ക് ഡൗണിൽ അദ്ധരീക്ഷ മാലിനികാരണം ഏറെക്കുറെ മാറുകയും കൂടാതെ മനുഷ്യനെ വീട്ട് പറമ്പിലെ കൃഷിക്കാരൻ ആകുകയും ചെയ്തു. 5. ശാസ്ത്ര മനുഷ്യന് വേണ്ടിയുള്ളതാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. പേടിപ്പെടുത്തുന്ന തിരിച്ചറിവുകൾ കൂടി പറയാതെ പോകാൻ വയ്യ. 1. അവധികാലം പോയി എന്നുള്ളതല്ല മുൻപോട്ടുള്ള വിദ്യഭ്യാസതിന്റെ ഒഴുക്കിനെ, കല കായിക പരിശീലനത്തിന്റെ വഴികളെ എല്ലാം തന്നെ കൊറോണ തകിടം മറിച്ചു. 2. രാജ്യത്തിലെ ജനങ്ങളുടെ ജീവിതം പുർവ സ്ഥിതിയിൽ എത്താൻ പിടിക്കുന്ന കാല താമസം. 3നൂറ്റാണ്ടുകളുടെ ഇടയിൽ ഇങ്ങനെ വന്ന് കടന്നുപോകുന്ന വൈറസുകൾക്ക് മരുന്നില്ല എന്നത്. എല്ലാ ഭീതി പടർത്തുന്നത്ആണെങ്കിലും പുതിയൊരു ചരിത്രം രേഖപ്പെടുത്തി നമുക്ക് നഷ്ടമാകുന്ന ഈ ദിനങ്ങൾ വരും തലമുറയ്ക്ക് പാഠം ആയി മാറും ഈ കൊറോണയെ നമ്മൾ തുരത്തും. കലാലയങ്ങളും, സർക്കാരും, ജനങ്ങളും ആയി സന്തോഷകരം ആയി നീങ്ങുന്ന കാഴ്ച കാണാനായി. പ്രതീഷായോടെ ഞാനും ഇരിക്കുന്നു.

ഗൗരി.ജി.ബി
6 C സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം