എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മൾക്ക് എല്ലാവർക്കും വേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം ഇല്ലായ്മയിൽ നിന്ന് പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.നമ്മുടെ നാട്ടിൽ എല്ലായിടത്തും ശുചിത്വം ഉണ്ടാകണം. അതിന് നമ്മൾ തന്നെ വിചാരിക്കണം. നമ്മുടെ ചുറ്റുപാടുമുള്ള മലകളും കുന്നുകളും എല്ലാം ഒരു വട്ടം ഒന്ന് ശ്രദ്ധിക്കുക. പണ്ട് നമ്മൾ കണ്ടുവന്ന ചുറ്റുപാടുകൾ ആണോ ഇപ്പോൾ നമ്മൾ കാണുന്നത്. പണ്ട് പ്രകൃതി എത്ര മനോഹരം ആയിരുന്നു എന്നാൽ ഇപ്പോൾ ശുദ്ധജലം ആണ് എന്ന് വിശ്വസിക്കുന്നത് എല്ലാം പ്ലാസ്റ്റിക് പോലുള്ള മാലിന്യ സ്രോതസ്സുകളാണ്. അതിനു കാരണം നമ്മൾ ആണ് . നമ്മൾ കാട്ടുന്ന ശ്രദ്ധയില്ലായ്മ ആണ് ഇതിനു കാരണം. ഇങ്ങനെ നമ്മൾ ചെയ്യുന്നത് കൊണ്ട് എത്ര വലിയ അപകടങ്ങൾ ആണ് ഉണ്ടാവുന്നത് .ഇങ്ങനെയുള്ള ജലസ്രോതസ്സുകളിൽ നിന്ന് ജലം ലഭിക്കുമ്പോൾ അത് നമ്മൾ എന്തെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.നമ്മൾ ഒരു നദിയിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യം തള്ളുമ്പോൾ നമ്മൾ വിചാരിക്കും അത് ഇടുന്നതിലൂടെ നമ്മൾ സുരക്ഷിതരാണെന്ന് ,എന്നാൽ അങ്ങനെ ചെയ്യുന്നതിലൂടെ പലവിധത്തിലുള്ള രോഗങ്ങൾ പടരുന്നു, അത് പടർന്നു പിടിക്കുന്നു. നമ്മൾ പലവിധത്തിലുള്ള സ്ഥലങ്ങളിൽ പോകുന്നു എന്നാൽ അവിടെയും രോഗങ്ങൾ ഇല്ലാത്ത ശുദ്ധജലം ലഭിക്കണമെന്നില്ല, അതിനായി നമ്മൾ കൂടി പരിശ്രമിക്കണം.അതിനായി ആദ്യം തന്നെ നമ്മൾ മാലിന്യങ്ങൾ പെരുവഴിയിൽ നിക്ഷേപിക്കുന്നത് നിർത്തണം.പ്ലാസ്റ്റിക് പോലുള്ളവ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യാതെ അത് എത്തിക്കേണ്ട അടുത്ത് കഴുകി വൃത്തിയായി കൊടുക്കുക.ഇങ്ങനെയുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്ത് നദികളെയും തോടുകളുടെയും രക്ഷിക്കാം.നദികളും തോടുകളും കഴിഞ്ഞാൽ എന്നാൽ പിന്നെയുള്ളത് നമ്മൾ കഴിക്കുന്ന ആഹാരം ആണ്. നമ്മൾ എപ്പോഴും കടകളിൽ നിന്നാണല്ലോ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നത്. പച്ചക്കറികളും പഴങ്ങളും അമിതമായ രാസപദാർത്ഥങ്ങൾ അടിക്കുന്നതാണ് .പച്ചക്കറികൾ അഴുകാതെ ഇരിക്കാൻ വിഷപദാർത്ഥങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇതിനെ ഒഴിവാക്കാൻ ഒരു വഴിയുണ്ട്, വലിയ വലിയ പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ഒരു കൃഷിയിടം എങ്കിലും ഒരുക്കിയാൽ അതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ കൊണ്ട് ഒരു ദിവസമെങ്കിലും രാസവസ്തുക്കൾ ഇല്ലാത്ത ശുദ്ധമായ ഭക്ഷണം കഴിക്കുവാൻ സാധിക്കുന്നു, അതു വഴി നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ