ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ തിരിച്ചറിവ്
{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 4 }
അങ്ങ് കിഴക്കേ മാമലയ്ക്കപ്പുറം
സപ്തവർണ്ണങ്ങളാൽ ചാലിച്ച സൂര്യൻ
പൊൻ കിരണങ്ങളാൽ എത്തിനോക്കീടവേ.
വിത്തും കൈക്കോട്ടുമേന്തി മലയാളി കർഷകൻ
പാടവരമ്പത്ത് കൂടെ നടന്ന്
വെട്ടിയും കിളച്ചും നിലം ഒരുക്കി.
വിത്ത് വിതച്ച് കളകൾ പറിച്ച്
വളമിട്ട് നട്ടുവളർത്തിയ നെൽച്ചെടി.
വിളവെടുപ്പും കൊയ്ത്തുമെല്ലാം കഴിഞ്ഞുണ്ട്
വയർ നിറഞ്ഞെല്ലാരും
സന്തോഷമായ് കഴിഞ്ഞ നാളുകൾ.....
പൊടുന്നനെ എത്തിയാപാശ്ചാത്യ സംസ്കാരം.
കോൺക്രീറ്റ് ബ്ലോക്കാൽ പാടം നിറഞ്ഞപ്പോൾ
അന്യംനിന്നുപോയ് മലയാളിതൻ കൃഷി.
പുത്തൻ സംസ്കാരം പടി കയറിയപ്പോൾ
ഉപഭോക്തൃ സംസ്ഥാനമായി നാം മാറി.
ഓണം, വിഷു ഇവയ്ക്ക് പോലും
നമ്മൾ അന്യ നാട്ടുകാരെ ആശ്രയിച്ചു.
എന്നാൽ കൊറോണ എത്തിയപ്പോൾ
പേടി പൂണ്ടോരോരുത്തർ അടച്ചു അതിരുകൾ.
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ
നട്ടം തിരിഞ്ഞ മലയാളി
ഒടുവിലാ സത്യം തിരിച്ചറിഞ്ഞു.
"നമുക്ക് നമ്മൾ മാത്രമേയുള്ളൂ".
"നമുക്ക് നമ്മൾ മാത്രമേയുള്ളൂ".
ഗിഫ്റ്റി എസ് മോഹൻ
|
6 E ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ