ഗവ. യു.പി.എസ്. കിഴുവിലം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാരോഗവും പ്രവാസിലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാരോഗവും പ്രവാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാരോഗവും പ്രവാസിലോകവും

എത്ര സുന്ദരമാണു നമ്മുടെ കേരളം. ചുറ്റും മരങ്ങളും പുഴകളും കടലും വയലും തോട്ടങ്ങളും. അങ്ങനെ നീളുന്നു നമ്മുടെ സുന്ദര കേരളം. ആ സുന്ദരമായ കേരളത്തിൽ ദു:സ്വപ്നമെന്ന പോലെ കൊറോണ എന്ന മഹാമാരി വന്നത്‌ പെട്ടെന്നായിരുന്നു. കേരളത്തെ മാത്രമല്ല ഭൂഗോളത്തെ മൊത്തം വ്യാപിച്ചു പടർന്നിരിക്കുകയാണു ഈ മഹമാരി. ഇതിൽ നിന്നു രക്ഷപ്പെടാൻ നമ്മുടെ കേരളം ഉൾപ്പെടെ സമ്പന്ന രാഷ്ട്രങ്ങൾ ഒന്നടങ്കം നെട്ടോട്ടമോടുകയാണ്. ഗൾഫ്‌ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിൽക്കുന്നൻ നമ്മുടെ പ്രവാസികൾ ഒന്നടങ്കംദുരിതക്കയത്തിലകപ്പെട്ടിരിക്കുന്നു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ,കിടക്കാൻ സ്ഥലം,ആഹാരം പാകം ചെയ്യാൻ സധനങ്ങളോ കിട്ടാതെ അലയുകയാണ് നമ്മുടെ പ്രവാസികൾ. അവരുടെ ഇടയിൽ നമ്മുടെ സുഹൃത്തുക്കളുണ്ടാവാം,സഹോദരങ്ങൾ ഉണ്ടാവാം, സഹോദരിയുണ്ടാവാം, അച്ഛനുണ്ടാവാം...........ഇങ്ങനെ നീളുന്നു. അവരെ സഹായിക്കാൻ കേരളത്തിൽ നിൽക്കുന്ന സഹോദരങ്ങൾക്കോ ഗവണ്മെന്റിനോ പറ്റുന്നില്ല.അവരെ നമുക്കു ഉപേക്ഷിക്കാൻ പറ്റില്ല.അവരെ നമുക്കു നാട്ടിൽ എത്തിക്കണം.കോറോണ എന്ന മഹാമാരിയിൽ നിന്നും കേരളം മുക്തി നേടി വരികയാണ്. നമ്മൾ അതിജീവിക്കും. ഇതിനു മുൻപ്‌ 2 പ്രാവശ്യം ദുരന്തങ്ങൾ നമ്മളെ വേട്ടയാടി. നമ്മൾ വിജയിച്ചു. ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

അഭിനവ്
6 എ ഗവ.യു.പി.എസ്സ്‌. കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം