ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ചേർത്തു പിടിച്ച ആ വിരലുകൾ
ചേർത്തു പിടിച്ച ആ വിരലുകൾ
ജെർമൻ നഗരം. ചീറിപ്പായുന്ന വാഹനങ്ങൾ .വാനോളം ഉയർന്ന കെട്ടിടങ്ങൾ. ശക്തിയേറിയ വെയിൽ. തിരക്കേറിയ റോഡ് .അങ്ങനെയങ്ങനെ ആ നഗരത്തിൻ്റെ വിശേഷങ്ങൾ നീളുന്നു. ഇവിടെയാണ് നിഖിലും കുടുംബവും താമസിച്ചിരുന്നത്.അവൻ്റെ ഭാര്യ സീത. മകൾ ദിവ്യ. നിഖിലിൻ്റെ അച്ഛൻ വേലായുധൻ. അമ്മ ദേവകി. അവിടെയൊരു ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.സന്തോഷത്തോടെ ജീവിച്ച് വരുന്ന ഒരു കുടുംബമാണിത്.നിഖിലൊരു സർക്കാർ ഉദ്യോഗസ്ഥനാണ് തിരക്ക് പിടിച്ച ഒരു ജീവിതമാണവൻ്റെത്. എത്ര തിരക്കായാലും അവൻ തൻ്റെ കുടുംബത്തെ മറക്കുകയില്ല. ഒരു ദിവസം അവൻ ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതായിരുന്നു.ചെറുതായി ഒരു ക്ഷീണം അനുഭവപ്പെട്ടു. തലവേദനയും. അവൻ അതത്ര കാര്യമാക്കിയില്ല. പിറ്റേ ദിവസവവും ജോലിക്ക് പോയി.പക്ഷെ പനിയും തലകറക്കവുമെല്ലാം കൂടിയപ്പോൾ തിരികെ പോരേണ്ടി വന്നു. ആശുപത്രിയിൽ കാണിച്ച് മരുന്ന് വാങ്ങിക്കഴിച്ചെങ്കിലും മാറ്റമുണ്ടായില്ല. വീണ്ടും ആശുപത്രിയിൽ പോയി. അപ്പോൾ അവർ അവൻ്റെ രക്തം പരിശോധിച്ചു.അതിൽ ഇതുവരെ കാണാത്ത ഒരു തരം വൈറസിനെ കണ്ടെത്തി.ആ വൈറസ് വളരെയധികം അപകടകാരിയാണെന്നും ആളുകളിൽ നിന്ന് ആളുകളിലേക്ക് പെട്ടന്ന് പകരുമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തി. നിഖിലിനെ അവർ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിഖിലിനോട് സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചപ്പോൾ സീത ക്കും വൈറസ് ബാധ കണ്ടെത്തി.ദിവ്യക്കും വേലായുധനും ദേവകിക്കുമൊന്നും വൈറസ് ബാധയില്ലെന്ന് സ്ഥീരീകരിച്ചു. പാവം ദിവ്യ. അവൾ അച്ഛനെയും അമ്മയെയും കാണാൻ ഒരുപാട് കരഞ്ഞു.അവളിപ്പോൾ മുത്തശ്ശിയുടെയും മുത്തശ്ശൻ്റെയും കൂടെയല്ലേ... സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ കുടുംബം ഇലകൾ കൊഴിഞ്ഞ മരത്തെപ്പോലെയായി.ഇത് ആ കുടുംബത്തിൻ്റെ അവസ്ഥ മാത്രമല്ല. ആ നഗരത്തെ തന്നെ ആ വൈറസ് വലിഞ്ഞുമുറുക്കി.നൂറു കണക്കിനാളുകൾ.' ദാ' എന്ന് പറയുമ്പോഴേക്കും മരിച്ചുവീണു.ഇത് മറ്റ് രാജ്യങ്ങളിലേക്കും പടർന്നു. ആളുകൾ കുഴി കുത്തി സംസ്കരിച്ച് മടുത്തു. പെട്ടന്ന് വൈറസ് പകരുന്നതിനാൽ ഉറ്റവർക്ക് പോലും മൃതദേഹങ്ങൾ കാണിച്ച് കൊടുത്തില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനാകാതെ കവിളത്തൊരു മുത്തം നൽകാനാകാതെ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. നിഖിലും സീതയും ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നുണ്ട്. ജെർമൻ നഗരം ഇപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായുള്ള നിർദേശങ്ങൾ :-
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ