സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/ശുചിത്വകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24616 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വകേരളം

ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്, ശുചിത്വകേരളം എന്നത് വെറും സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയവും ഫലവൃക്ഷസമൃദ്ധവുമായ കേരളം, പൊന്നുവിളയിക്കുന്ന മണ്ണ്, ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്നും അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

ഒന്നാമതായി ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും വീടും പരിസരവുമെല്ലാം ശുചിത്വമുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടാമതായി പരിസരമലിനീകരണം, മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് ഇവയെല്ലാം വിഷമയമായിക്കഴിഞ്ഞിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർത്ഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ സ്വന്തം കേരളത്തെ എങ്ങനെ ശുചിത്വകേരളമാക്കി മാറ്റുവാൻ സാധിക്കുമെന്ന് നമുക്ക് സ്വപ്നം കാണുവാനും യാഥാർത്ഥ്യമാക്കുവാനും കഴിയണം. അതിനായി മാറേണ്ടത് നമ്മുടെ ചിന്തയും പ്രവർത്തനവുമാണ്. നമ്മുടെ ചുറ്റും കാണുന്ന മാലിന്യങ്ങൾ ഉപയോഗപ്രദമാകുന്നരീതിയിൽ ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. അറവുശാലകളിലെ മാലിന്യങ്ങൾ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. ഇങ്ങനെയെല്ലാം ചെയ്താൽ ഒരുപരിധിവരെ നമ്മുടെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കും.

"കേരം തിങ്ങും കേരള നാടേ, മലകൾ നിറഞ്ഞ മലയാള നാടേ" എന്ന് കവി പാടിപുകഴ്ത്തിയ സുന്ദരകേരളത്തെ നമ്മൾക്കായും വരും തലമുറകൾക്കായും കാത്തുസൂക്ഷിക്കുവാനും എന്റെ കേരളം ശുചിത്വകേരളം എന്ന് പറയുവാനും സാധിക്കട്ടെ.

മൃദുൽ ദേവ് കെ
3 സി.എം.എൽ.പി.എസ് അകംപാടം
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം