ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ/സ്വർഗ്ഗവും നരകവും

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/സ്വർഗ്ഗവും നരകവും | സ്വർഗ്ഗവും നരകവും]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വർഗ്ഗവും നരകവും

സ്വർഗ്ഗവും നരകവും കൈയിലുണ്ട്
ഇന്നത്തെ നരകത്തെ മാറ്റിയാൽ
ജീവിക്കും നമ്മൾ സ്വർഗത്തിൽ
സൃഷ്ടാവിൻ സ്വർഗത്തെ നരകമായ് മാറ്റിയത്
നമ്മുടെ തന്നെ പ്രവർത്തിയല്ലോ
പുഴകൾ നിറഞ്ഞു മാലിന്യത്താൽ
കുളങ്ങളും തോടുകളും കാണാതായ്
വീടും പരിസരവും കോൺക്രീറ്റായി
റോഡരികുകൾ മാലിന്യ കൂമ്പാരമായി
അരുത് എന്ന് പറയുവാൻ കഴിയാതെ
മൗനമായ് നിന്നു പ്രകൃതിയും
സത്യമെന്തെന്നറിയാത്ത മനുഷ്യൻ
ആശുപത്രികൾ കയറിയിറങ്ങുന്നു
ഒടുവിൽ വന്ന കോറോണയും
മനുഷ്യനെ നോക്കി ചിരിക്കുന്നു.

ജാനിസ് ബിജു
2 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത