സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശീലമില്ലാത്ത ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലമില്ലാത്ത ശീലം

ണീം ണീം... മണിയടി ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. കണ്ണ് തുറന്നു നോക്കുമ്പോൾ ഉമ്മച്ചി അടുക്കളയിൽ തിരക്കിലാണ്. ജനലവഴി പുറത്തുനോക്കുമ്പോൾ വാപ്പച്ചി സോപ്പിട്ടു കൈ കഴുകുന്നു.... സാനിറ്റിസാർ പുരട്ടുന്നു.. ഇപ്പോൾ ഇങ്ങനെയാ.. കൊറോണ വരാതിരിക്കാനുള്ള മുന്കരുതലാണത്ര.. ഇപ്പോൾ വാപ്പച്ചിയെ കാണുമ്പോൾ ചിരി വരും. മുൻപ് ഹെൽമറ്റ് തല കാണുമ്പോളാണെങ്കിൽ ഇപ്പൊ മാസ്കും കെട്ടി പോണ കാണാൻ നല്ല രസമാണ്. ആലോചിച്ച് നിന്ന് നേരം പോയി. ഉമ്മച്ചീ വിശക്കുന്നു.. കഞ്ഞി തായോ.. പോ.. പോയി കയും മുഖവും കഴുകി വാ.. ഹോ.. ഈ കോറോണേടെ ഒരു കാര്യം.. എപ്പോഴും വൃത്തിയാക്കലും കഴുകലും തന്നെ.... പിറുപിറുത്തുകൊണ്ട് ഞാൻ പൈപ്പിന് ചോട്ടിലേക്കോടി... വാഷ് ചെയ്തു വന്നു കഞ്ഞികുടിക്കാനിരുന്നു. അപ്പോഴാണ് മേശപുറത്തിരിക്കുന്ന കളർ പേപ്പർ കണ്ടത്. ഹായ്.. വാപ്പച്ചി പട്ടമുണ്ടാക്കാൻ വാങ്ങി വച്ചതാണ്. ഇന്നലെയും പട്ടം പറത്തി.. കൊറോണയെ ക്കൊണ്ട് ഇങ്ങനെ ഒരു സഹായമുണ്ട്. മുൻബൊക്കെ വാപ്പച്ചി എപ്പോഴും ബിസി ആണ്. അല്ലെങ്കിൽ ഉറക്കം. ഞങ്ങളുടെ കൂടെ കളിക്കാൻ varilla. ഇപ്പൊ എന്നും കൂടെ കളിക്കും... പടം വരക്കും... ഗെയിം കളിക്കും... അങ്ങനെ നല്ല രസമാണ്.. സ്വപ്നം കണ്ടോണ്ടിരിക്കാതെ കഞ്ഞി കുടിച്ചേ... ഉമ്മച്ചിടെ വിളി കേട്ടു ഞാൻ ഞെട്ടി.. മം കുടിക്കുവല്ലേ... ഞാൻ പതിയെ കഞ്ഞി കുടിച്ചു തുടഞ്ഞി... ഭക്ഷണം കഴിഞ്ഞതും ഉമ്മച്ചി പാത്രം എടുക്കാൻ തുടങ്ങി... അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് വാപ്പച്ചിയതാ പാത്രം ഒക്കെ എടുത്തു കഴുകാൻ കൊണ്ട് പോകുന്നു... ഉമ്മച്ചി കള്ളച്ചിരിയോടെ ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു... ഹാ... ശീലമില്ലാത്തതൊക്കെ ഇപ്പോൾ ശീലമായി.... എന്റെ കോറോണേ......

ആലിയ ഫാത്തിമ
1 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ