എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്‌നേഹിക്കു പരിസ്‌ഥിതിയെ സംരക്ഷിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ സ്‌നേഹിക്കു പരിസ്‌ഥിതിയെ സംരക്ഷിക്കു

പുള്ള്‌ എന്ന ഗ്രാമത്തിൽ ബാബു എന്ന പയ്യൻ താമസിച്ചിരുന്നു. അവൻ നാലാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഒരിക്കൽ ക്ലാസ്സിൽ ഒരു ചർച്ച വച്ചു. ആരാണ് നല്ല മാതൃക കാണിക്കുന്നവർ? ടീച്ചർ എല്ലാവരോടും എന്ത് നല്ല മാതൃകകളാണ് നിങ്ങൾ ചെയ്തത് എന്ന് ചോദിച്ചു. ഓരോ കുട്ടിയും അവർ ചെയ്ത സഹായങ്ങളെക്കുറിച്ചു പറഞ്ഞു. ഒരാൾ വയസായ അമ്മൂമയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചു. അവസാനം ബാബുവിന്റെ ഊഴം ആയിരുന്നു. അവൻ ചെടികൾ നട്ടു വെള്ളം ഒഴിച്ച് കൊടുത്തു എന്ന് പറഞ്ഞു .എല്ലാ കുട്ടികളും അപ്പോൾ അവനെ കളിയാക്കി. പക്ഷെ ടീച്ചർ അവനെ അഭിനന്ദിച്ചു. എന്നിട്ട് ടീച്ചർ മറ്റു കുട്ടികളോട് പറഞ്ഞു, ഇന്ന് നാം കാടുകൾ നശിപ്പിക്കുകയും മരങ്ങൾ മുറിക്കുകയും പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. നമുക്ക് മഴയും ശുദ്ധവായുവും തരുന്നത് മരങ്ങളാണ്. അതുകൊണ്ടു നാം മരങ്ങൾ നട്ടു വളർത്തണം. ഇത് കേട്ട കുട്ടികൾ എഴുന്നേറ്റുനിന്ന് ബാബുവിനെ കയ്യടിച്ചു അഭിനന്ദിച്ചു .

ബെല്ല റോസ് ബൈജു
2 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ