ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹാമാരി

ഒരുപക്ഷെ
എഴുത്തുകാർക്ക് മാത്രം
തോന്നാറുള്ള
ഒരു വികാരമാവാം
എന്നെ വേട്ടയാടുന്നത്
ഒതുങ്ങി കൂടാൻ
മെരുക്കിയെടുക്കേണ്ടി വന്ന മനസ്സ്
പലതും കാണുകയും
കേൾക്കുകയും ചെയ്യുന്നു.
ഒരു വശത്തു നിന്നും
വെളിച്ചം പുറകോട്ട്
വലിയുകയാണ്
സന്ധ്യയായെന്ന് തോന്നാം
പക്ഷെ ,
' ഇരുൾ ' ആക്രമണത്തിന്
ഒരുങ്ങുകയാണ്
വെള്ള വസ്ത്രത്തിൻ്റെ നിഴൽ
അങ്ങിങ്ങായി ഇരുട്ടിനെ
വിഴുങ്ങാൻ കഷ്ടപ്പെടുന്നു
കരിഞ്ചന്തകൾ
വിശപ്പിനെ പ്രസവിക്കുമ്പോൾ
ചില വിശാല മനസ്സുകൾ
അതകറ്റുന്നു
കൊന്തയും , പൂണൂലും,
ഹിജാബും
അരങ്ങൊഴിഞ്ഞിട്ടും
ചില ' കൊടികൾ '
ഇന്നും വാശിയിലാണ് .
ഓർക്കുക ,
ചങ്ങല പൊട്ടിക്കൽ
കാലത്തിന് വലിയ ഇഷ്ടമാണെങ്കിലും
കണ്ണി തീർത്തവരെ
അതങ്ങനെ വെറുതെ വിടാറില്ല .

 

ആനന്തിക എസ്
10 A ഡബ്ളിയു.എച്ച്.എസ്.എസ് പിണങ്ങോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verfied1