ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിൻ്റെ സ്വപനം

അന്ന് പതിവിലും നേരത്തെ അപ്പു ഉറങ്ങാൻ കിടന്നു. ടീച്ചർ പഠിപ്പിച്ച ചെടികളും, പൂക്കളും , പൂമ്പാറ്റകളുമായിരുന്നു അവന്റെ മനസ്സു നിറച്ചും.


അവൻ നേരത്തേയാണ് അന്ന് സ്കൂളിൽ എത്തിയത്. കുറെ കൂട്ടുകാരൊക്കെ വിവിധ തരം കളികൾ കളിയ്ക്കയാണ്. എല്ലാവർക്കും' ഹായ്' പറഞ്ഞ് അപ്പു ക്ലാസ്സിൽ കയറി തന്റെ ബാഗ് ബഞ്ചിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തിറങ്ങി. സൂര്യകാന്തി, ജമന്തി, തെറ്റി, ചെമ്പരത്തി, റോസ. നന്ദ്യാർവട്ടം ഇവയെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഇതു കണ്ട അപ്പുവിന്റെ മനസ്സൊന്നു കുളിർത്തു. പെട്ടെന്നാണ് അത് അവന്റെ ശ്രദ്ധയിൽ പെട്ടത്. പല വർണ്ണത്തിലുള്ള പൂമ്പാറ്റകൾ പാറി പറക്കുന്നു. ചിലത് പൂക്കളിൽ നിന്നും തേൻ കുടിക്കുന്നു. അവൻ തന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് ആ കാഴ്ച കാണിച്ചു. "എന്തു രസമാ അല്ലേ അപ്പൂ പറന്നു നടക്കുന്ന ഈ പൂമ്പാറ്റകളെ കാണാൻ. നമുക്കും ഇതു പോലെ ചിറകുകളുണ്ടായിരുന്നെങ്കിൽ .... അല്ലേ അപ്പൂ." ഉണ്ണി അല്പം സങ്കടത്തോടെ പറഞ്ഞു. "ഉണ്ണീ.... അത് നിനക്ക് തോന്നുന്നതാ... ഓരോ ജീവിക്കും ദൈവം ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ട്. അവ ഒരു പക്ഷേ നമ്മളെപ്പോലെ ഓടാനും , ചാടാനും ആഗ്രഹിക്കുന്നുണ്ടാവും". അപ്പു , ഉണ്ണിയെ സമാധാനിപ്പിച്ചു. " അതു ശരിയാ" ഉണ്ണി മറുപടി പറഞ്ഞു. ണിം ...ണിം... ഫസ്റ്റ് ബൽ അടിച്ചു. പെട്ടെന്ന് അപ്പു ഞെട്ടിയുണർന്നു . അപ്പോഴാണ് ഇതെല്ലാം താൻ കണ്ട സ്വപ്നമാണ് എന്ന് അവന് മനസ്സിലായത്. ഉണർന്നിട്ടും കുറെ നേരത്തേയ്ക്ക് പൂക്കളും, പൂമ്പാറ്റകളും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു. അപ്പു സ്കൂളിൽ ചെന്ന് തന്റെ കൂട്ടുകാരൊടൊക്കെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. എല്ലാവരും ചേർന്ന് സ്കൂളിൽ അപ്പുവിന്റെ സ്വപ്നത്തിലെ പൂന്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു.

വൈക എസ്
4 A ജി വി ആർ എം യു പി എസ്, കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ